തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്റായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് സെക്രട്ടേറിയറ്റില്‍ ഓഫീസ് തുറക്കാന്‍ നീക്കം നടന്നത് ഗതാഗത വകുപ്പിന്റെ ഒത്താശയോടെ. ഓഫീസ് തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത സെക്രട്ടറി ഇറക്കിയ കുറിപ്പ് പുറത്തായി.
2018 ലാണ് ഗതാഗത സെക്രട്ടറി ഓഫീസ് തുറക്കാന്‍ അനുമതി നല്‍കാമെന്ന കുറിപ്പ് ഇറക്കിയത്. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് കാര്യക്ഷമത പോരെന്നും കുറിപ്പില്‍ പറയുന്നുണ്ട്. കമ്പനിക്ക് സെക്രട്ടേറിയറ്റില്‍ ഓഫീസ് തുറക്കാന്‍ നീക്കം നടന്നിട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം.
അതിനിടെ, ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയില്‍ നിന്നും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ ഒഴിവാക്കാന്‍ തീരുമാനമായി. ഗതാഗത മന്ത്രി എകെ ശശീന്ദ്രനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണിത്. പദ്ധതിയില്‍ വന്‍ അഴിമതിയുണ്ടെന്നും സെബി നിരോധിച്ച കമ്പനിയാണ് പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. എന്നാല്‍ കരാര്‍ നല്‍കിയതില്‍ അസ്വാഭാവികതയില്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്.
സംസ്ഥാനത്ത് സ്വര്‍ണ്ണക്കടത്ത് വന്‍ വിവാദമായതിന് പിന്നാലെയാണ് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ കമ്പനിയെ ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി സ്ഥാനത്ത് നിന്നും ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഐടി വകുപ്പിന് കീഴിലെ സ്പേസ് പാര്‍ക്ക് കണ്‍സള്‍ട്ടന്റ് സ്ഥാനത്ത് നിന്ന് നേരത്തെ കമ്പനിയെ ഒഴിവാക്കിയിരുന്നു.