‘തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ദു:ഖവും അമര്‍ഷവും ഉണ്ട്’; പി.സി ജോര്‍ജ്ജിനെതിരെ ആക്രമിക്കപ്പെട്ട നടി

കൊച്ചി: പി.സി ജോര്‍ജ്ജ് എം.എല്‍.എക്കെതിരെ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി. തനിക്കെതിരെ പി.സി ജോര്‍ജ്ജ് നടത്തുന്ന പ്രസ്താവനകളില്‍ ദുഃഖവും അമര്‍ഷവുമുണ്ടെന്ന് വനിതാകമ്മീഷന് നല്‍കിയ മൊഴിയില്‍ നടി പറഞ്ഞു.

നിരന്തരം അപകീര്‍ത്തികരമായ പ്രസ്താവനകള്‍ തുടരുന്നത് ഏറെ വേദനിപ്പിക്കുന്നു. ഒരു ജനപ്രതിനിധിയില്‍ നിന്നും ഇത്തരം പരാമര്‍ശങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും നടി പറഞ്ഞു. എന്നാല്‍ വനിതാകമ്മീഷന്‍ ഇത് രേഖപ്പെടുത്തിയിട്ടില്ല. തുടര്‍ നടപടികള്‍ കൈക്കൊള്ളുന്നത് വനിതാകമ്മീഷന്‍ സ്വമേധയാ ആണെന്നത് കൊണ്ടാണ് ഇക്കാര്യങ്ങള്‍ സാങ്കേതികമായി രേഖപ്പെടുത്താത്തത് എന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ പി.സി ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.