‘ഇടതുമുന്നണി വിടില്ല; എം.എല്‍.എ സ്ഥാനം രാജിവെക്കില്ല’; പൊന്നാനിയിലെ പരാജയഭീതിയില്‍ നിലപാട് മാറ്റി പി.വി അന്‍വര്‍

മലപ്പുറം: പൊന്നാനി ലോക്‌സഭാമണ്ഡലത്തില്‍ തോറ്റാലും എം.എല്‍.എ സ്ഥാനം രാജിവെക്കില്ലെന്ന് പി.വി.അന്‍വര്‍ എംഎല്‍എ. താന്‍ സി.പി.എമ്മുമായി അകല്‍ച്ചയിലല്ല, ഇടതുമുന്നണി വിടില്ലെന്നും അന്‍വര്‍ പറഞ്ഞു.

സി.പി.എം സഹയാത്രികനായിരിക്കും. പൊന്നാനിയില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷ. തോറ്റാലും എം.എല്‍എ സ്ഥാനം രാജിവെക്കില്ല. രാജിവെക്കുമെന്ന് ആരും മനപ്പായസമുണ്ണേണ്ടെന്നും അന്‍വര്‍ പറഞ്ഞു. നിലമ്പൂരിലെ വോട്ടര്‍മാരോട് തനിക്ക് കടപ്പാടുണ്ടെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

പൊന്നാനിയില്‍ തോറ്റാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് അന്‍വര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പൊന്നാനിയില്‍ തോറ്റാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്നും പറഞ്ഞ അന്‍വര്‍ പരാജയഭീതിയെത്തുടര്‍ന്ന് നിലപാട് മാറ്റുകയായിരുന്നു.