ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പൂജാവിഗ്രഹങ്ങള്‍ മോഷ്ടിച്ചു; പുഷ്പാഞ്ജലി സ്വാമിയാര്‍ സത്യഗ്രഹസമരത്തില്‍

തിരുവനന്തപുരം: ആര്‍.എസ്.എസ് പോഷകസംഘടനയായ സേവാഭാരതി പ്രവര്‍ത്തകര്‍ പൂജാവിഗ്രഹങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ച് പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാര്‍ സത്യഗ്രഹസമരം തുടങ്ങി. ഹിന്ദുമത സംരക്ഷകര്‍ എന്നവകാശപ്പെടുന്നവര്‍ തന്നെ തന്റെ ചാതുര്‍മാസവ്രതം മുടക്കിയെന്ന് പുഷ്പാഞ്ജലി സ്വാമിയാര്‍ പറഞ്ഞു.

സേവാഭാരതി കൈവശം വെച്ചിരിക്കുന്ന കോട്ടക്കകത്തെ മുഞ്ചിറമഠത്തിന്റെ കെട്ടിടം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് നടത്തിവന്ന നിരാഹാരസമരം കഴിഞ്ഞ ദിവസമാണ് സ്വാമിയാര്‍ അവസാനിപ്പിച്ചത്. സമരത്തിന്റെ ഭാഗമായി ത്രിമൂര്‍ത്തിക്ഷേത്രത്തിലേക്കുള്ള വഴിയോരത്ത് കെട്ടിയപന്തല്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം തകര്‍ത്തിരുന്നു. ഇവിടെ ചാതുര്‍മാസവ്രതത്തിന്റെ ഭാഗമായി താന്‍ പൂജനടത്തിയിരുന്ന വിഗ്രഹങ്ങള്‍ എടുത്തെറിഞ്ഞെന്ന് പുഷ്പാഞ്ജലി സ്വാമിയാര്‍ ആരോപിച്ചു.

SHARE