വിദ്യാര്‍ത്ഥികളെ പഞ്ചാബ് സര്‍ക്കാര്‍ പറഞ്ഞയച്ചത് എല്ലാ സുരക്ഷയോടുംകൂടി; ജമ്മു കശ്മീര്‍ സര്‍ക്കാര്‍ സ്വീകരിച്ചത് ഭക്ഷണം പോലും നല്‍കാതെ ബസില്‍ കുത്തിനിറച്ചെന്ന്

അമൃത്സര്‍: കൊറോണ പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ രാജ്യവ്യാപക അടച്ചുപൂട്ടലിനെത്തുടര്‍ന്ന് ജലന്ധറില്‍ കുടുങ്ങിയ കശ്മീര്‍ വിദ്യാര്‍ത്ഥികളെ പഞ്ചാബ് സര്‍ക്കാര്‍ നാട്ടിലേക്ക് യാത്രയാക്കി. ജലന്ധറില്‍ കുടുങ്ങിയ 162 വിദ്യാര്‍ത്ഥികളെയാണ് പഞ്ചാബ് സര്‍ക്കാര്‍ മെയ് 2 ന് ജമ്മു കശ്മളിലേക്ക് തിരിച്ചയച്ചത്. ഓരോ വിദ്യാര്‍ത്ഥിയേയും ആരോഗ്യവകുപ്പ് വൈദ്യപരിശോധന നടത്തിതിന് ശേഷമാണ് വെള്ളിയാഴ്ച വൈകുന്നേരം യാത്രയാക്കിയത്. ജമ്മു കശ്മീരിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചതിന് ശേഷം അഞ്ച് ബസുകളിലാണ് വിദ്യാര്‍ത്ഥികളെ തിരിച്ചയച്ചതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ വരീന്ദര്‍ കുമാര്‍ ശര്‍മ പറഞ്ഞു.

അതേസമയം, പഞ്ചാബില്‍ നിന്നും എല്ലാ സുരക്ഷയും പിന്തുണയും ലഭിച്ച തങ്ങളെ കശ്മീര്‍ സര്‍ക്കാര്‍ സ്വീകരിച്ചത് മാനുഷിക പരിഗണമ പോലുമില്ലാതെയെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. പഞ്ചാബില്‍ നിന്നും ജമ്മു കശ്മീരിലേക്ക് കടന്നപ്പോള്‍ അവര്‍ക്ക് കുടിക്കാന്‍ വെള്ളം പോലും ലഭിക്കുന്നില്ലെന്നും ഈ ദുരുപയോഗത്തിന് ആരാണ് ഉത്തരവാദികളന്നും വിദ്യാര്‍ത്ഥികള്‍ക്ക് സഹായങ്ങള്‍ ഏര്‍പ്പെടുത്തിയ എന്‍എസ്‌യു ദേശീയ പ്രസിഡന്റ് നീരജ് കുണ്ടന്‍ ചോദിച്ചു.
ദുരിതമനുഭവിക്കുന്ന വിദ്യാര്‍ഥികളുടെ ദൃശ്യങ്ങളും നീരജ് ട്വിറ്ററില്‍ പങ്കുവെച്ചു.

പഞ്ചാബില്‍ നിന്നും എല്ലാ പിന്തുണയും ലഭിച്ചുവെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമായി പറയുന്നുണ്ട്. എന്നാല്‍ ജമ്മു കശ്മീരിലേക്ക് കടന്നപ്പോള്‍ അവര്‍ക്ക് കുടിക്കാന്‍ വെള്ളം പോലും ലഭിക്കുന്നില്ല. ഈ ദുരുപയോഗത്തിന് ആരാണ് ഉത്തരവാദികള്‍, മുന്‍ പഞ്ചാബ് എന്‍എസ്‌യു അധ്യക്ഷന്‍ കൂടിയായിരു്‌നന നീരജ് കുണ്ടന്‍ ട്വീറ്റ് ചെയ്തു.

യാത്രയ്ക്കിടെ സാമൂഹിക അകലം പാലിക്കുക എന്നതിനാല്‍ ഇവിടെ പഞ്ചാബ് സര്‍ക്കാര്‍ 93 വിദ്യാര്‍ത്ഥികള്‍ക്കായി 4 ബസുകള്‍ ക്രമീകരിച്ചത്. എന്തുകൊണ്ടാണ് ജമ്മു കശ്മീര്‍ ഭരണകൂടം 2 ബസുകള്‍ മാത്രം ക്രമീകരിച്ചത്. അവര്‍ സാമൂഹിക അകലം പൂര്‍ണ്ണമായും ഒഴിവാക്കിയെന്നും. ഈ വിദ്യാര്‍ത്ഥികളും മനുഷ്യരാണെന്നും കുണ്ടന്‍ കൂട്ടിച്ചേര്‍ത്തു.