കോവിഡ്; പഞ്ചാബ് ലോക്ക്ഡൗണ്‍ നീട്ടി

കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പഞ്ചാബില്‍ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി.
അതേസമയം എല്ലാദിവസവും രാവിലെ ഏഴ് മുതല്‍ 11 വരെ ഇളവുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദര് സിങ് പറഞ്ഞു. ഈ സമയത്ത് കടകള്‍ തുറക്കാം.

ദേശീയതലത്തില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍ മെയ് 3ന് അവസാനിക്കാന്‍ ഇരിക്കേയാണ് പഞ്ചാബ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫ്രന്‍സില്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്നാവശ്യം പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

SHARE