പൊതുസ്ഥലത്ത് തുപ്പിയാല്‍ ഒരു വര്‍ഷം തടവ്, 5000 രൂപ പിഴ

കോഴിക്കോട്: പൊതു സ്ഥലത്ത് തുപ്പിയാല്‍ ഒരു വര്‍ഷം വരെ തടവു ലഭിക്കാവുന്ന വകുപ്പു ചുമത്തി കേസെടുക്കാന്‍ സിറ്റി പൊലീസ് കമ്മിഷണറുടെ ഉത്തരവ്. അല്ലെങ്കില്‍ 5000 രൂപ പിഴ നല്‍കേണ്ടി വരും. കൊറോണ അടക്കമുള്ള സാംക്രമിക രോഗങ്ങള്‍ സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിലാണ് കേരള പൊലീസ് ആക്ട് വകുപ്പ് 120 (ഇ) പ്രകാരമുള്ള നടപടി കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. ഇന്നു മുതല്‍ ഇതു പ്രാബല്യത്തില്‍ വരുമെന്നും കമ്മിഷണര്‍ എ.വി. ജോര്‍ജ് ഉത്തരവിട്ടു. നഗരവും പരിസരവും ശുചിത്വത്തോടു കൂടി കാത്തു സൂക്ഷിക്കേണ്ടത് പൊതുജനങ്ങളുടെ കടമയാണെന്നും ഉത്തരവ് ഓര്‍മിപ്പിക്കുന്നു.

SHARE