പുല്‍വാമ ആക്രമണം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയ നാടകം; സത്യം പുറത്ത് കൊണ്ടുവരും-പാകിസ്ഥാന്‍

ഇസ്ലാമാബാദ്: പുല്‍വാമയിലുണ്ടായ ഭീകരാക്രമണം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ തന്നെ സൃഷ്ടിയാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം. സംഭവത്തിനു പിന്നില്‍ പാകിസ്ഥാനാണെന്ന് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ഇന്ത്യന്‍ ഭരണകൂടവും മാധ്യമങ്ങളും അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും പാകിസ്ഥാന്‍ വാര്‍ത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.

അക്രമണവുമായി ഇന്ത്യ നല്‍കിയ തെളിവുകള്‍ പരിശോധിച്ചു വരികയാണെന്നും വൈകാതെ സത്യമെന്തെന്ന്് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്തുമെന്നും പാക് ഭരണകൂടം അറിയിച്ചു. ബാലാക്കോട്ടിലെ തിരിച്ചടി വിജയകരമായിരുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇന്നലെ വീണ്ടും വ്യക്തമാക്കിയതോടെയാണ് പാകിസ്ഥാന്‍ ആരോപണങ്ങള്‍ ശക്തമാക്കി രംഗത്തെത്തിയത്.