പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു, ഒരു ജവാന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. പുല്‍വാമയിലെ ദാലിപോര മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് ഭീകരവാദികളെ കൊന്നു. ഏറ്റുമുട്ടലില്‍ ഒരു സൈന്യവും വീരമൃത്യു വരിച്ചിട്ടുണ്ട്. കൂടാതെ രണ്ട് സൈനികര്‍ക്കും ഒരു നാട്ടുകാരനും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നു പുലര്‍ച്ചെ പുല്‍വാമയിലെ ദാലിപോരയില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം ഇവിടെ എത്തി ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സമീപത്തെ ഒരു വീട്ടിനകത്ത് നിന്നായിരുന്നു സൈന്യം ഏറ്റുമുട്ടല്‍ നടത്തിയത്. എന്നാല്‍ തീവ്രവാദികള്‍ നാട്ടുകാരെ മുന്നില്‍ നിര്‍ത്തി പ്രതിരോധം തീര്‍ത്താണ് വെടിവെപ്പ് നടത്തിയത്. ആക്രമണം ആറു മണിക്കൂറോളം നീണ്ടു.

SHARE