ദിലീപിന് ജാമ്യം: പള്‍സര്‍ സുനിയുടെ പ്രതികരണം

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന് ജാമ്യം കിട്ടിയ സംഭവത്തില്‍ പ്രതികരിച്ച് കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി. ദിലീപ് ജാമ്യത്തിലിറങ്ങിയതില്‍ ഭയമില്ലെന്ന് പള്‍സര്‍ സുനി മാധ്യമങ്ങളോട് പ്രതികരിച്ചു. നിര്‍മാതാവിന്റെ ഭാര്യയായ മുതിര്‍ന്ന നടിയെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു പ്രതികരണം. കേസില്‍ തെളിവുകള്‍ നിര്‍ണായകമെന്നും അത് തീരുമാനിക്കട്ടെയെന്നും പള്‍സര്‍ സുനി പ്രതികരിച്ചു.