കോടതിവളപ്പില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് വീണ്ടും പള്‍സര്‍ സുനി

ആലപ്പുഴ: കൊച്ചിയില്‍ യുവനടിയെ കാറില്‍ ആക്രമിച്ച സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് വീണ്ടും കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി. ഇനിയും സ്രാവുകള്‍ പിടിലാകാനുണ്ടെന്ന് പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ പറഞ്ഞു. ‘ഇനിയും വന്‍ സ്രാവുകളുണ്ട്. ഞാന്‍ കള്ളം പറയില്ല. ഇതിന് വ്യക്തമായ തെളിവുകള്‍ എന്റെ പക്കലുണ്ട്’-സുനില്‍കുമാര്‍ പറഞ്ഞു. മറ്റൊരു കേസില്‍ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനി വീണ്ടും മാധ്യമങ്ങളോട് പ്രതികരിച്ചത്. വമ്പന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് സുനി മുമ്പും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ദിലീപിന്റെ അറസ്റ്റ് ഉണ്ടായത്. എന്നാല്‍ ഇപ്പോള്‍ കുടുങ്ങിയത് തന്നെയാണോ സ്രാവെന്ന ചോദ്യത്തിന് കുടുങ്ങിയത് സ്രാവൊന്നുമല്ല, ഇനിയുമുണ്ടെന്നായിരുന്നു സുനിയുടെ മറുപടി.