‘മാഡം’ സിനിമാ നടി തന്നെയെന്ന് പള്‍സര്‍ സുനി; 16ന് വെളിപ്പെടുത്തും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പരാമര്‍ശിക്കുന്ന മാഡം സിനിമാനടി തന്നെയെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. നടിയുടെ പേര് ബുധനാഴ്ച്ച വെളിപ്പെടുത്തുമെന്ന് പള്‍സര്‍ സുനി പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഒരു സ്ത്രീക്ക് പങ്കുള്ളതായി സുനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. കുന്നംകുളം കോടതയില്‍ ഹാജരാക്കിയപ്പോഴും മാഡം ആരാണെന്ന് ജയിലിലുള്ള വി.ഐ.പി പറയട്ടെ, അല്ലെങ്കില്‍ 16ന് താന്‍ തന്നെ പറയാമെന്നായിരുന്നു സുനി പറഞ്ഞത്. അതിന് പിന്നാലെയാണ് പേര് ബുധനാഴ്ച്ച വെളിപ്പെടുത്തുമെന്ന് പറഞ്ഞ് സുനി വീണ്ടും രംഗത്തെത്തുന്നത്. വ്യാജരേഖകള്‍ ഉപയോഗിച്ച് സിംകാര്‍ഡ് സംഘടിപ്പിച്ച കേസില്‍ കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായ ശേഷം പുറത്തിറങ്ങിയപ്പോഴാണ് പള്‍സര്‍ സുനി ഇക്കാര്യം പറഞ്ഞത്. കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി.