പുജാരക്ക് സെഞ്ച്വറി; റാഞ്ചി ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു

റാഞ്ചി: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇരുടീമുകളും ബലാബലം. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 451-നെതിരെ ആറു വിക്കറ്റ് കയ്യിലിരിക്കെ 360 എന്ന നിലയിലാണ് ഇന്ത്യ. നാല് വിക്കറ്റ് കയ്യിലിരിക്കെ 91 റണ്‍സ് പിന്നിലാണ് ആതിഥേയര്‍. ചേതേശ്വര്‍ പുജാര (130), വൃദ്ധിമന്‍ സാഹ (18) എന്നിവരാണ് ക്രീസില്‍.

ഒരു വിക്കറ്റിന് 120 എന്ന നിലയില്‍ വെള്ളിയാഴ്ച കളംവിട്ട ഇന്ത്യക്ക് ഇന്ന് മുരളി വിജയ് (82), വിരാട് കോഹ്ലി (6), അജിങ്ക്യ രഹാനെ (14), കരുണ്‍ നായര്‍ (23) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. 59 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിന്‍സാണ് ബൗളിങില്‍ തിളങ്ങിയത്. മിച്ചല്‍ സ്റ്റാര്‍ക്കിന് പരിക്കേറ്റതിനെ തുടര്‍ന്ന് ടീമിലെത്തിയ കമ്മിന്‍സ് ആറു വര്‍ഷത്തിനു ശേഷമാണ് ടെസ്റ്റ് കളിക്കുന്നത്.