പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ സമാനമായ നിലപാടെടുത്ത് പുതുച്ചേരി സര്‍ക്കാര്‍. കേരളം അവതരിപ്പിച്ചതിന് സമാനമായ പ്രമേയമായിരിക്കും പുതുച്ചേരിയിലും അവതരിപ്പിക്കുകയെന്ന് മുഖ്യമന്ത്രി വി. നാരായണസ്വാമി പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സംസാരിച്ച് ഈ മാസം അവസാനം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാനാണ് തീരുമാനം.ചൊവ്വാഴ്ചയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേരളാ നിയമസഭ പ്രമേയം പാസാക്കിയത്. എന്നാല്‍ പ്രമേയത്തിനെതിരെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അടക്കമുളഅളവര് രംഗത്ത് വന്നിരുന്നു.