പദ്ധതികള്‍ക്ക് തടസം നില്‍ക്കുന്നു; കിരണ്‍ ബേദിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി

പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിക്കെതിരേ പുതുച്ചേരി ആരോഗ്യ ടൂറിസം വകുപ്പ് മന്ത്രി എംകെ റാവു രംഗത്ത്. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് തടസം നില്‍ക്കുന്ന കിരണ്‍ ബേദിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മന്ത്രിമാരുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനും പുതുച്ചേരിയിലെ ക്ഷേമ പദ്ധതികള്‍ക്ക് തടസം സൃഷ്ടിക്കാനും ലഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രമിക്കുന്നതായി മന്ത്രി എംകെ റാവു പറഞ്ഞു.

ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുന്ന കാര്യം നിമയവിദഗ്ധരുമായി കൂടിയാലോചിച്ചു. വൈകാതെ കിരണ്‍ ബേദിക്കെതിരേ കേസ് ഫയല്‍ ചെയ്യാനാണ് തീരുമാനമെന്നും എംകെ റാവു പറഞ്ഞു. ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരേ മുഖ്യമന്ത്രി വി നാരായണ സ്വാമിയും നേരത്തെ രംഗത്തെത്തിയിരുന്നു.

SHARE