പുതുച്ചേരി കൃഷി മന്ത്രിക്ക് കോവിഡ്

പുതുച്ചേരി: പുതുച്ചേരി കൃഷി മന്ത്രി ആര്‍ കമലകണ്ണന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോസ്റ്റ് ഗ്രാജേറ്റ് മെഡിക്കല്‍ റിസര്‍ച്ച് സെന്ററില്‍ പ്രവേശിപ്പിച്ചു. കോവിഡ് സ്ഥിരീകരിച്ച കാരക്കല്‍ കളക്ടര്‍ അര്‍ജുന്‍ ശര്‍മയുമായി മന്ത്രി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ കോവിഡ് നെഗറ്റീവായി ആശുപത്രി വിട്ടു. ഒന്‍പത് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പരിശോധനാഫലം നെഗറ്റീവ് ആയിരിക്കുന്നത്. ഓഗസ്റ്റ് ആദ്യവാരമാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.