ആശങ്കയുടെ നിഴലില്‍ പൊതുവിദ്യാഭ്യാസം

 

പി. ഹരിഗോവിന്ദന്‍

വിവാദരഹിതമായ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പൊതുവിദ്യാഭ്യാസ മേഖലയെ മികവിലേക്ക് നയിക്കുകയും പൊതുവിദ്യാലയങ്ങള്‍ വിശ്വാസ്യത വീണ്ടെടുക്കുകയും ചെയ്ത അനുഭവമാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിലുള്ളത്. ഇതിന്റെ ഫലമായി പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ കൂടുതല്‍ വന്നുചേരുന്നു. ആയതിന് ഈ വര്‍ഷവും ആക്കംകൂടും എന്നതില്‍ തര്‍ക്കമില്ല. പക്ഷേ കഴിഞ്ഞ ഒരു വര്‍ഷമായി വിദ്യാഭ്യാസമേഖലയില്‍ അദ്ധ്യാപകനിയമനങ്ങള്‍ അംഗീകരിച്ചിട്ടില്ല. ബ്രോക്കണ്‍ സര്‍വ്വീസുമായി ബന്ധപ്പെട്ട് അടുത്ത കാലത്തിറങ്ങിയ ഉത്തരവ് സീനിയറായ അദ്ധ്യാപകരിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ നടപടികളുണ്ടാകുന്നു. നിയമനനിരോധനവും നീതി നിഷേധവും തുടരുകയാണ്. ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് – നവകേരളം പദ്ധതിയുടെ ഭാഗമായി വികസന മിഷനുകള്‍ സ.ഉ (പി) 10/2017 (ആ.സാ.വ.) തീയതി 19-4-2017 പ്രഖ്യാപിക്കുകയുണ്ടായി. ഈ നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായുള്ള നാല് വികസന മിഷനുകളില്‍ വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ഏറ്റവും പ്രധാനമായ കര്‍മ്മസേന അധ്യാപകര്‍ തന്നെയാണ്. അധ്യാപക ലോകത്തെ വിശ്വാസ്യത്തിലെടുക്കാത്ത ഒരു പദ്ധതിയും വിദ്യാഭ്യാസ മേഖലയില്‍ വിജയിച്ചിട്ടില്ല. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നടത്തുന്ന ഏതു പരിപാടികള്‍ക്കും ആദ്യം ഓടിയെത്തുന്നത് വിദ്യാലയങ്ങളിലേക്കാണ്. വരുംതലമുറ വളരുന്നത് വിദ്യാഭ്യാസ മേഖലയിലൂടെയാണല്ലോ. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങളുടെ ഏകോപനമില്ലായ്മ പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. വിദ്യാലയവുമായി ബന്ധപ്പെട്ടു നടത്തുന്ന വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനം ഉണ്ടാകണം. കൂടാതെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ തന്നെ വിവിധ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നു. ടടഅ, ഞങടഅ, കഠ@രെവീീഹ, ടകഋങഅഠ തുടങ്ങിയവയുടെ ഒട്ടേറെ പദ്ധതികള്‍ വേറെയും വരുന്നുണ്ട്. വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ വിവിധ പദ്ധതികളുടെ വ്യത്യസ്ത പരിപാടികള്‍ കൂടി നടത്തുന്നത് അക്കാദമിക് പഠന പ്രവര്‍ത്തനങ്ങള്‍ക്ക് പലപ്പോഴും വിഘാതം സൃഷ്ടിക്കാറുണ്ട്. എല്ലാ പ്രവര്‍ത്തനങ്ങളും ഹൈസ്‌കൂള്‍ തലം വരെ ഡിപിഐ മുഖേനയും ഹയര്‍ സെക്കന്ററി തലത്തില്‍ ഹയര്‍ സെക്കന്ററി ഡയറക്ടര്‍ മുഖേനയും മാത്രമേ നടത്താവൂ എന്നത് നിര്‍ബന്ധമാക്കണം.
വിദ്യാഭ്യാസ വകുപ്പില്‍ ഇപ്പോള്‍ പല യജമാനന്‍മാരെയാണ് കാണുന്നത്. എന്തും ഏതും ആര്‍ക്കും അച്ചടിച്ച് വിതരണം ചെയ്യാവുന്ന മേഖലയായി പൊതുവിദ്യാലയങ്ങളെ മാറ്റരുത്. ടഇഋഞഠ യോ കരിക്കുലം കമ്മിറ്റിയോ അംഗീകരിക്കാത്ത പ്രസീദ്ധീകരണങ്ങള്‍ വിദ്യാലയങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിന് കടിഞ്ഞാണ്‍ ഉണ്ടാകണം. സര്‍വ്വശിക്ഷാ അഭിയാന്‍ പുറത്തിറക്കിയ ‘വിദ്യാലയ ഗുണത’ എന്ന പേരിലുള്ള രെവീീഹ ല്മഹൗമശേീി ഉമവെ യീമൃറ ഉം ‘കേരളശാലാസിദ്ധി’ എന്ന പുസ്തകവും യാതൊരു തലത്തിലും ചര്‍ച്ച ചെയ്യാതെയാണ് സ്‌കൂളില്‍ എത്തിച്ചത്. വിദ്യാഭ്യാസ ഡയറക്ടറുടെയോ, മന്ത്രിയുടെയോ സന്ദേശമോ നിര്‍ദ്ദശമോ ഇതിനില്ല. ഏകപക്ഷീയമായി വിദ്യാലയങ്ങളിലെ ഈ സമാന്തര ഭരണം അനുവദിക്കാന്‍ കഴിയില്ല.
വിദ്യാഭ്യാസ അവകാശപ്രകാരം ഒന്നു മുതല്‍ എട്ടുവരെ ക്ലാസിലെ കുട്ടികളില്‍ നിന്നും യാതൊരുവിധ സാമ്പത്തിക പിരിവും അനുവദിക്കുന്നില്ല. എന്നാല്‍ ചില ഏജന്‍സികള്‍ പണപ്പിരിവിനുള്ള എളുപ്പമാര്‍ഗ്ഗമായി വിദ്യാലയങ്ങളെയും വിദ്യാര്‍ത്ഥികളെയും ഉപയോഗിക്കുന്നുണ്ട്. ഇങ്ങനെ പിരിച്ചെടുക്കുന്ന പല തുകകളുടെയും വ്യക്തമായ കണക്കുകള്‍ പലപ്പോഴും ലഭ്യമല്ല. ഇപ്പോള്‍ പല മത്സരങ്ങളും ഉത്സവങ്ങളായി വിദ്യാലയങ്ങളിലൂടെ നടത്താന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഈ ഉത്സവങ്ങള്‍ എല്ലാം തന്നെ വിദ്യാലയങ്ങളില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഉത്സവങ്ങളോട് ചേര്‍ത്തു വേണം നടത്താന്‍. ഉദാ. ഗണിതോത്സവം – ഗണിത മേളയോട് ചേര്‍ന്ന്, ശാസ്‌ത്രോത്സവം – ശാസ്ത്രമേളയോടു ചേര്‍ന്ന് ഹരിതോത്സവം പ്രവൃത്തിപരിചയമേളയോട് ചേര്‍ന്ന് എന്നിങ്ങനെയായാല്‍ ഒട്ടനവധി പഠന ദിവസങ്ങള്‍ നമുക്ക് ഉപയോഗിക്കാന്‍ സാധിക്കും. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി ഉപയോഗിക്കുന്നത് വര്‍ത്തമാനകാല രാഷ്ട്രീയമാണ് മധുരം മലയാളം – മലയാളത്തിളക്കം, ഈസി ഇംഗ്ലീഷ് – ഹലോ ഇംഗ്ലീഷ് മുതലായവ ഇതിനുദാഹരണങ്ങളാണ്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കുട്ടികളെ ആകര്‍ഷിക്കേണ്ടത് പ്രൈമറി വിദ്യാലയങ്ങളിലേക്കാണ്. കുട്ടികളുടെ സ്വഭാവ രൂപീകരണങ്ങള്‍ ഏറെ സ്വാധീനിക്കാന്‍ കഴിയുന്നതാണ് പ്രൈമറി വിദ്യാഭ്യാസ കാലഘട്ടം.
പൊതുവിദ്യാലയങ്ങളില്‍ കതിരിലല്ല വളം വക്കേണ്ടത്. ഹൈടെക് ആക്കുന്നത് 8 മുതല്‍ 12 വരെയാണ് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. 8 മുതല്‍ ആരംഭിക്കാന്‍ കാരണം എട്ടാം ക്ലാസ്സിലെ കുട്ടിക്ക് 13 വയസ്സായി എന്നതാണോ. ഇവര്‍ 5 വര്‍ഷം കഴിഞ്ഞാല്‍ ഒരു വോട്ടര്‍ ആകുമല്ലോ. വിദ്യാലയങ്ങളില്‍ നാട്ടുകാരും രക്ഷിതാക്കളും പൂര്‍വവിദ്യാര്‍ത്ഥികളും കൂടി നടത്തിയ മാറ്റമല്ലാതെ സര്‍ക്കാര്‍ എവിടെ എന്ത് സാമ്പത്തിക സഹായമാണ് ചെയ്തിട്ടുള്ളത്. പല വിദ്യാലയങ്ങളുടെയും മുഖച്ഛായ തന്നെ മാറിയിട്ടുണ്ട്. അത് ആ നാട്ടുകാരുടെ പ്രവര്‍ത്തനം തന്നെയാണ്. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന വാക്കുമാത്രമാണ് സര്‍ക്കാരിന്റേതായുള്ളത്. 5 ലും 8 ലും 11 ലും 12 ലും സര്‍ക്കാര്‍ ഇതര വിദ്യാലയങ്ങളില്‍ നിന്നും പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ ചേക്കേറുന്ന കാഴ്ച മുന്‍വര്‍ഷങ്ങളില്‍ തന്നെ കാണാവുന്നതാണ്. ഒരു നിയോജക മണ്ഡലത്തിലെ ഒരു വിദ്യാലയം മികച്ചതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനടുത്ത വിദ്യാലയങ്ങള്‍ നശിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. സമഗ്രവികസനമാണ് സര്‍ക്കാര്‍ മിഷന്‍ എങ്കില്‍ ആ പ്രദേശത്തെ തൊട്ടടുത്ത വിദ്യാലയങ്ങളെയും അന്തര്‍ദേശിയ നിലവാരത്തിലേക്കുയര്‍ത്താന്‍ നോക്കേണ്ടേ? ആവാസ വ്യവസ്ഥയിലുണ്ടാവുന്ന വ്യതിയാനം എല്ലാ വിഭാഗം ജീവജാലങ്ങളുടേയും നിലനില്‍പ്പ് ഉറപ്പു വരുത്തിയാകണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ ഉണ്ടാകേണ്ടതാണ്. ഫീഡിങ് സ്‌കൂളുകളെങ്കിലും ഒന്നാംഘട്ടത്തില്‍ തന്നെ തിരഞ്ഞെടുത്ത വിദ്യാലയത്തോടൊപ്പം നന്നാകണം.
•പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലെ യജ്ഞശാല കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ വിധിക്കപ്പെട്ടവര്‍ അധ്യാപകരാണ്. സംതൃപ്തമായ അധ്യാപക സമൂഹത്തില്‍ മാത്രമേ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാന്‍ കഴിയുകയുള്ളു. പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രഖ്യാപനം നടത്തി ഭരണം നടത്തുന്ന ഇടതുമുന്നണി സര്‍ക്കാര്‍ എല്ലാം ശരിയാക്കും, സര്‍ക്കാര്‍ ഒപ്പമുണ്ട് എന്നു വാക്കല്ലാതെ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഒന്നും ശരിയായില്ല എന്നതാണ് അനുഭവം.
കഴിഞ്ഞ കാലങ്ങളില്‍ ശമ്പളം വാങ്ങിക്കൊണ്ടിരുന്ന അധ്യാപകരുടെ ശമ്പളം ഈ സര്‍ക്കാര്‍ വന്ന് ജൂണ്‍, ജൂലായ് മാസങ്ങളില്‍ തടഞ്ഞു. അധ്യാപകര്‍ പ്രക്ഷോഭത്തിനിറങ്ങിയപ്പോള്‍ ഓഗസ്റ്റ് മാസ ശമ്പളം നല്‍കി. പിന്നീട് ചിലര്‍ക്ക് വീണ്ടും ശമ്പളം മുടങ്ങി. വകുപ്പിന്റെ അനാസ്ഥ കൊണ്ട് അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കാത്ത അവസ്ഥയുണ്ടായി. വകുപ്പ് ഉദ്യോഗസ്ഥര്‍ വരുത്തിയ വീഴ്ചക്കാണ് അധ്യാപകര്‍ ബലിയാടായത്. അധ്യാപകനായ വിദ്യാഭ്യാസ വകുപ്പു മന്ത്രി ഇക്കാലമത്രയും ഇത് നോക്കി നിന്നു എന്നത് അത്യന്തം അപലപനീയം തന്നെയാണ്.
ദേശീയ തലത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ വരുന്ന മാറ്റം ചര്‍ച്ച ചെയ്യപ്പെടണം. മതേതര ജനാധിപത്യ വിദ്യാഭ്യാസത്തിന് വളക്കൂറുള്ള മണ്ണാണ് കേരളം. വര്‍ഷങ്ങളായി അധ്യാപകര്‍ അനുവദിച്ചു വന്നിരുന്ന ആനുകൂല്യമാണ് ബ്രോക്കണ്‍ സര്‍വ്വീസ് പെന്‍ഷനും ഗ്രേഡിനും കണക്കാക്കുക എന്നത്. എന്നാല്‍ 2016 ആഗസ്റ്റ് 5ന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിരവധി അധ്യാപകര്‍ക്ക് ഗ്രേഡ് പ്രമോഷന്‍, പെന്‍ഷന്‍ എന്നിവ തടസ്സപ്പെട്ടിരിക്കുകയാണ്. നിരവധി തവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നാളിതുവരെ ശരിയായിട്ടില്ല. ശമ്പള പരിഷ്‌കരണത്തിന്റെ അനോമലികള്‍ നിരവധിയാണ്. സമാനയോഗ്യതയുള്ള പലരും വളരെ മുന്തിയ നിരക്കില്‍ ശമ്പളം വാങ്ങുമ്പോള്‍ പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ തുലോം കുറഞ്ഞ ആനുകൂല്യങ്ങള്‍ വാങ്ങിക്കുന്നു. ഇക്കാര്യത്തില്‍ അധ്യാപകനായ മന്ത്രിയായിട്ടു കൂടി അധ്യാപകപക്ഷ നിലപാടില്ല. ശമ്പളപരിഷ്‌കരണ കുടിശ്ശിക പലിശയോടുകൂടി 4 ഗഡുക്കളായി നല്‍കും എന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പറഞ്ഞത്. എല്ലാം ശരിയാക്കാം എന്നു പറഞ്ഞവര്‍ ആയത് നല്‍കിയില്ല എന്നതു മാത്രമല്ല പലിശയില്‍ കുറവു വരുത്തി. പിഎഫില്‍ ലയിപ്പിച്ചു. ആയതു തന്നെ പ്രോസസ്സ് ചെയ്യാന്‍ 2500 മണിക്കൂര്‍ വേണമെന്നാണ് സ്പാര്‍ക്ക് പറയുന്നത്. പിഎഫില്‍ ലയിപ്പിക്കാനാണ് ഉദ്ദേശമെങ്കില്‍ മുഴുവന്‍ ലയിപ്പിച്ചുകൂടെ. ആയത് 4 ഗഡുവാകേണ്ട കാര്യമുണ്ടോ എന്നത് ”പൈ”()യുടെ വില കണക്കാക്കുന്ന മന്ത്രി തന്നെ പരിശോധിക്കണം.
സര്‍ക്കാര്‍ ഉത്തരവ് 29/16 കഴിഞ്ഞ സര്‍ക്കാര്‍ ഇറക്കിയതാണ് ആയതിന്റെ അടിസ്ഥാനത്തില്‍ 15-16 അധ്യയനവര്‍ഷം 1:30, 1:35 അനുസരിച്ച് തസ്തിക നിര്‍ണ്ണയം നടത്തി പുതിയ തസ്തികകള്‍ സൃഷ്ടിച്ചതിന്റെ അടിസ്ഥാനത്തിലും പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയതിനാലും പുതിയ പല ഉദ്യോഗാര്‍ത്ഥികള്‍ക്കും അധ്യാപനമെന്ന ഉന്നതമായ നോബിള്‍ പ്രൊഫഷനിലേക്ക് കടന്നുവരാന്‍ കഴിഞ്ഞത് ഈ സര്‍ക്കാരിന്റെ സൃഷ്ടിയല്ല. ഇത്തരത്തില്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ നിയമനം ലഭിച്ചവര്‍ക്കാകട്ടെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിയമന അംഗീകാരം നല്‍കാനായി 3 തവണ അഋഛ, ഉഋഛ മാര്‍ക്ക് അന്ത്യശാസനം നല്‍കിയിട്ടും തസ്തിക നിര്‍ണ്ണയം നടത്തി നിയമന അംഗീകാരം നല്‍കിയില്ല. മന്ത്രി പറഞ്ഞതുപോലും കേള്‍ക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും യാതൊരു നടപടിയുമില്ല – ഇങ്ങനെ പോയാല്‍ എങ്ങിനെ എല്ലാം ശരിയാകും? 2016-17 ല്‍ തസ്തികാ നിര്‍ണ്ണയം നാളിതുവരെ നടന്നില്ല. അടുത്ത വര്‍ഷം എന്താണ് നിലപാട്? അവ്യക്തത തുടരുകയാണ്. അതിനിടയിലാണ് 42 സ്‌കൂള്‍ മാനേജര്‍മാര്‍ കോടതിയെ സമീപിച്ച് 5-ാം ക്ലാസിനും 8-ാം ക്ലാസിനും അനുമതി വാങ്ങിയത്. സംരക്ഷിത അധ്യാപകരെ നിയമിക്കാനാണ് കോടതി നിര്‍ദ്ദേശമെങ്കിലും ആയതിന് ഇളവു ലഭിക്കാന്‍ സാധ്യതയുണ്ട്. ഇതിനെ മറികടക്കാനാണ് മുന്‍സര്‍ക്കാര്‍ യുപിസ്‌കൂളിനെ എല്‍പി ആന്റ് യൂപി എന്നും എച്ച്എസിനെ – യുപി ആന്റ് എച്ച്.എസ് എന്നും പുനര്‍നാമകരണം ചെയ്യാന്‍ ഉത്തരവിറക്കിയത്. സര്‍ക്കാര്‍ വിഭാഗം അഭിഭാഷകര്‍ കോടതിയില്‍ സര്‍ക്കാരിനനുകൂലമായിട്ടു തന്നെയാണോ വാദിച്ചത് എന്ന് പരിശോധിക്കേണ്ടതാണ്. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്ന അഡ്വ. ജനറല്‍ ഓഫീസിലെ അഭിഭാഷകര്‍ എന്നിവര്‍ കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ ഉണ്ടായ പരാജയം 25000 ത്തോളം വരുന്ന ജൂനിയര്‍ എച്ച്.എസ്.എ അധ്യാപകരെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് അധ്യയന വര്‍ഷം ആരംഭിക്കുന്നത്. ഹയര്‍സെക്കന്ററി മേഖലയാകെ തികഞ്ഞ അസ്വസ്ഥതയിലാണ്. നിരവധി പ്രിന്‍സിപ്പല്‍ തസ്തികയാണ് ഒഴിഞ്ഞു കിടക്കുന്നത്. പ്രിന്‍സിപ്പല്‍മാരുടെ ജോലിഭാരം കണക്കിലെടുത്ത് ക്ലാസ് ചാര്‍ജില്‍ നിന്ന് ഒഴിവാക്കണമെന്ന ദീര്‍ഘകാല ആവശ്യം പരിഗണിച്ചിട്ടില്ല. സര്‍ക്കാരിന് 5 പൈസ ചിലവില്ലാതെ രണ്ടു ബാച്ചു കുട്ടികളാണ് 3500 അധ്യാപകര്‍ വേതനമില്ലാതെ ജോലി ചെയ്തുകൊണ്ട് പഠനം പൂര്‍ത്തിയാക്കിയത്. ഇവര്‍ക്ക് തസ്തിക സൃഷ്ടിക്കാന്‍ മുന്‍സര്‍ക്കാര്‍ എടുത്ത തീരുമാനം ഇന്നും മരിചീകയായി തുടരുകയാണ്. കഴിഞ്ഞ വര്‍ഷം പ്രക്ഷോഭങ്ങളുടെ ഭാഗമായി ദിവസവേതനം നല്‍കാന്‍ തീരുമാനിച്ചെങ്കിലും തസ്തിക നിര്‍ണ്ണയത്തിന് അനുമതി ലഭിക്കാത്തതിനാല്‍ ഉത്തരവിന്റെ ഫലം അനുഭവിക്കാന്‍ ഒരധ്യാപകനും കഴിഞ്ഞില്ല. ഈ വാര്‍ഷിക ബഡ്ജറ്റിലും ധനമന്ത്രി 2500 തസ്തിക സൃഷ്ടിക്കും എന്നാണ് പറയുന്നത്. ഇത് ജോലിഭാരം കൂട്ടുമോ എന്ന ആശങ്കയുണ്ട്. ഈ മേഖലയിലെ ജൂനിയര്‍, സീനിയര്‍ പ്രശ്ത്തിനും നാളിതുവരെ പരിഹാരമായില്ല. എയ്ഡഡ് ഹൈസ്‌കൂള്‍ പ്രധാന അദ്ധ്യാപകരെ സെല്‍ഫ് ഡ്രോയിംഗ് ഓഫീസര്‍മാരാക്കിയെങ്കിലും ഹയര്‍ സെക്കന്ററിയില്‍ സര്‍ക്കാര്‍ പരിഗണിച്ചില്ല. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന വാഗ്ദാനമല്ലാതെ ഒന്നും ശരിയാകുന്നില്ല എന്നതാണ് വസ്തുത.
അധ്യാപകര്‍ക്ക് ആകെയുള്ള ഒരു പ്രമോഷന്‍ തസ്തികയാണ് പ്രധാന അധ്യാപകന്‍ അഥവാ പ്രിന്‍സിപ്പല്‍. ഡിഗ്രി മാത്രം യോഗ്യതയുള്ള ഒരു സെക്രട്ടേറിയറ്റ് ജീവനക്കാരന് 8-9 പ്രമോഷന്‍ വരെ ലഭിക്കുമ്പോള്‍ ഇവിടെ അധിക യോഗ്യതയുള്ള എച്ച്.എസ്.എ ഭൂരിപക്ഷം അധ്യാപകര്‍ക്കും ലഭിക്കുന്നത് പ്രധാന അധ്യാപക തസ്തിക മാത്രമാണ്. ആയതിന് സീനിയോറിറ്റി മാത്രം ബാധകമാക്കേണ്ടതാണ്. പ്രൈമറി പ്രധാന അധ്യാപകര്‍ക്ക് സ്ഥാനകയറ്റം നല്‍കി അക്കാദമിക് എ.ഇ.ഒ തസ്തികയും എച്ച്.എസ്.എ മാര്‍ക്ക് അക്കാദമിക് ഡിഇഒ തസ്തികയും അധികമായി സൃഷ്ടിക്കേണ്ടതാണ്. സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഇല്ലാതെ തന്നെ സംരക്ഷിത അധ്യാപകരെ ഉപയോഗിച്ച് ഇത് പരിഹരിക്കാവുന്നതാണ്. അക്കാദമിക പരിശോധന വിദ്യാലയങ്ങളില്‍ കാര്യക്ഷമമാക്കാനും യജ്ഞത്തിന്റെ പ്രവര്‍ത്തന മികവിനും ഇത് സഹായവുമാകുന്നതാണ്.
ജില്ലാ സംസ്ഥാന തലങ്ങളില്‍ നിരവധി ഫയലുകളാണ് തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നത്. ഓരോ ഫയലും ഓരോ മനുഷ്യന്റെ ജീവനാണ് എന്നാണ് മുഖ്യമന്ത്രി പ്രാരംഭത്തില്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് അനക്കമില്ല. കെട്ടികിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും അദാലത്തുകള്‍ സംഘടിപ്പിച്ചാല്‍ നിരവധി അധ്യാപക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവും. അദാലത്തുകളില്‍ ഉദ്യോഗസ്ഥര്‍ മാത്രമല്ല അധ്യാപക സംഘടനാ പ്രതിനിധികളെകൂടി പങ്കെടുപ്പിക്കുന്നത് പ്രശ്‌ന പരിഹാരത്തിന് ആക്കം കൂട്ടും എന്നതില്‍ തര്‍ക്കമില്ല.
സെക്കന്ററി, ഹയര്‍ സെക്കന്ററി സംസ്ഥാന ഡയറക്ടറേറ്റുകള്‍ നിലനിര്‍ത്തിക്കൊണ്ടു ഇതിന്റെ ഏകോപനം കാര്യക്ഷമമാക്കേണ്ടതാണ്. ജില്ലാ തലത്തില്‍ ഡിഡിഇ ഓഫീസിനോടും ചേര്‍ന്നു തന്നെ എച്ച്.എസ്.എസ് ഡിഡിയും വിദ്യാലയങ്ങളില്‍ എച്ച്.എസ്.എസ്, എച്ച്.എസിനും കൂടി ഒരാഫീസ് മതിയാകുന്നതാണ്. ഇത് വിദ്യാലയത്തെ ഏകോപിപ്പിക്കാനും വിദ്യാലയ വികസനം ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്തു നടപ്പാക്കാനും കഴിയുന്ന സാഹചര്യം സൃഷ്ടിക്കാന്‍ കഴിയും. എസ്.എസ്.എ, ആര്‍.എം.എസ്.എ തുടങ്ങിയ പ്രോജക്ടുകളില്‍ നിയമിക്കപ്പെടുന്നവര്‍ തികഞ്ഞ അക്കാദമിക യോഗ്യതയുള്ളവരായിരിക്കണം. ഭരണം കേരളത്തില്‍ മാറി മാറി വരുന്നതായാണ് അനുഭവം. എല്ലാവരേയും ഒറ്റയടിക്ക് മാറ്റി ഒരു വിഭാഗത്തെ മാത്രം നിയമിക്കുന്നത് യജ്ഞസാക്ഷാത്കാരത്തിന് ഉപകരിക്കുമോ എന്ന് ചിന്തിക്കണം. ടടഅ, ഞങടഅ പ്രോജക്ടിലെ മുന്‍നിര പ്രവര്‍ത്തകരുടെ മക്കള്‍ പൊതുവിദ്യാലയത്തിലാണ് പഠിക്കുന്നത് എന്ന് ഉറപ്പു വരുത്തുന്നതിനും സര്‍ക്കാര്‍ ശ്രമിക്കണം.
പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന് പ്രീ-പ്രൈമറി ശാക്തീകരണം അനിവാര്യമാണ്. എല്ലാ പ്രൈമറി വിദ്യാലയങ്ങളിലും പ്രീ-പ്രൈമറി ആരംഭിക്കണം. പ്രീ-പ്രൈമറി അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:25 ആക്കണം. മികച്ച സേവന-വേതന വ്യവസ്ഥകള്‍ പ്രീ-പ്രൈമറി അദ്ധ്യാപകര്‍ക്ക് നല്‍കണം. സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ ദീര്‍ഘകാലമായി ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്ക് ഓണറേറിയം ഒരുപോലെ നല്‍കണം. ലീവ് ആനുകൂല്യങ്ങളും മറ്റു സേവനവേതന വ്യവസ്ഥകളും നടപ്പിലാക്കണം. 1 മുതല്‍ 5 വരെ 1:30, 6 മുതല്‍ 8 വരെ 1: 35 നുമാണ് ഇപ്പോള്‍തസ്തിക നിര്‍ണ്ണയി.ക്കുന്നത്. 9,10 ക്ലാസിലെ അദ്ധ്യാപകരെ നിലനിര്‍ത്താന്‍ 1:40 ആനുകൂല്യം മുമ്പ് ലഭിച്ചിരുന്നു.എന്നാല്‍ ആയത് ഇപ്പോള്‍ ഇല്ല. ഗുണനിലവാരമുള്ള വിദ്യാലയം ഉറപ്പാക്കാന്‍ ശിശു കേന്ദ്രീകത വിദ്യാഭ്യാസം ആവശ്യമാണ്. 9, 10 കളിലും 1:35 അനുപാതം നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം ഐ.ഇ.ഡി,സി അധ്യാപകരുടെ തൊഴില്‍ സംരക്ഷണം സംരക്ഷിത അധ്യാപകരുടെ മുന്‍കാലസേവനം പരിഗണിച്ച് സര്‍വ്വീസ് റഗുലറൈസ് ചെയ്യല്‍, ജില്ലാതല സ്ഥലം മാറ്റം ലഭിച്ചവരുടെ മുഴുവന്‍ സര്‍വ്വീസ് കാലവും എല്ലാറ്റിനും പരിഗണിക്കുക തുടങ്ങി അധ്യാപക മേഖലയിലെ ഒട്ടനവധി പ്രശ്‌നങ്ങള്‍ പരിഹാരമാകാതെ തുടരുകയാണ്. ഇക്കാര്യങ്ങള്‍ കൂടി സര്‍ക്കാര്‍ പുതിയ അധ്യയന വര്‍ഷത്തില്‍ കാര്യക്ഷമമായി പരിഗണിക്കണം.
ചോദ്യപേപ്പര്‍ ചോര്‍ച്ച സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയ സംഭവമാണ്. പത്താം ക്ലാസ്സിലെ കണക്ക് പരീക്ഷ രണ്ടാമത് എഴുതേണ്ടി വന്നത് നിരവധി വിദ്യാര്‍ത്ഥികളുടെ ഫുള്‍ എ+ നഷ്ടമാക്കാന്‍ കാരണമായിട്ടുണ്ട്. ഹയര്‍ സെക്കന്ററി മേഖലയില്‍ ചോര്‍ന്ന ചോദ്യപേപ്പറിനും തെറ്റിയ ചോദ്യങ്ങള്‍ക്കും സര്‍ക്കാര്‍ എന്ത് നിലപാട് എടുത്തു എന്നത് വ്യക്തമല്ല. ഇത് പൊതുവിദ്യാഭ്യാസത്തിന്റെ വിശ്വാസ്യതയെയാണ് തകര്‍ക്കുന്നത്. 13 ലക്ഷത്തോളം പുസ്തകങ്ങള്‍ മുന്‍ എസ്.സി.ഇ.ആര്‍.ടി. ഡയറക്ടറുടെ പേര് അച്ചടിച്ചു എന്നതിന്റെ പേരില്‍ മാറ്റി വെച്ചത് എന്തിന്? 3 ഭാഗമാക്കണമെന്ന നിര്‍ദ്ദേശത്തിന്റെ വെളിച്ചത്തില്‍ 12 ലക്ഷം പുസ്തകങ്ങള്‍ പാഴായി എന്നും പറയുന്നു. കോടിക്കണക്കിന് രൂപയാണ് ഇതുമൂലം സര്‍ക്കാരിന് നഷ്ടമുണ്ടായിരിക്കുന്നത്. ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥന്മാരെയും ഇത്തരം സംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെയും മാതൃകാപരമായി ശിക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
മാനേജര്‍മാരുടെ ശിക്ഷാധികാരം ഇപ്പോഴുള്ളതുപോലെതന്നെ നിലനിര്‍ത്തണോ എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഇതുപോലെ വിദ്യാഭ്യാസ മേഖലയിലെ കാവിവല്ക്കരണവും ചെറുക്കപ്പെടണം. അതു പോലെ തന്നെ അപകടകരമാണ് ചുവപ്പുവല്‍ക്കരണവും. 2017-18 വിദ്യാഭ്യാസ മേഖല, വിവാദങ്ങളുടെ വിളനിലമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വര്‍ഗ്ഗീയ ഫാസിസവും വര്‍ഗ്ഗ ഫാസിസവും എതിര്‍ക്കപ്പെടണം. അവകാശ സംരക്ഷണവും അഭിപ്രായസ്വാതന്ത്ര്യവും വളരെ വെല്ലുവിളി നേരിട്ട് കൊണ്ടാണ് മുന്നോട്ടു പോകുന്നത്. ഇക്കാര്യത്തിലും അസഹിഷ്ണുതയാണ് പ്രശ്‌നം. അസഹിഷ്ണുത ഭരണ കര്‍ത്താക്കള്‍ക്ക് ഉണ്ടാകുന്നത് അത്യന്തം അപലപനീയമാണ്. വര്‍ത്തമാനകാലത്ത് കാണുന്ന ഭരണാധികാരികളുടെ അസഹിഷ്ണുതയ്‌ക്കെതിരെയും അധ്യാപകര്‍ പ്രതികരിക്കണം. പൊതുവിദ്യാഭ്യാസം സംരക്ഷിച്ചുകൊണ്ട് പരമാവധി സംതൃപ്തമായ അദ്ധ്യാപക സമൂഹം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം തന്നെ പൊതുവിദ്യാഭ്യാസത്തില്‍ ആശങ്കകള്‍ ഇല്ലാതാക്കാനും സര്‍ക്കാര്‍ ശ്രമിക്കേണ്ടതാണ്.

SHARE