മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി സ്പ്രിംക്ലറിന് എന്താണ് ബന്ധമെന്ന് പി ടി തോമസ്

കൊച്ചി: മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി സ്പ്രിംക്ലറിന് എന്താണ് ബന്ധമെന്ന് കോണ്‍ഗ്രസ് നേതാവ് പി ടി തോമസ്. പിണറായി വിജയന്റെ മകള്‍ വീണ ഡയറക്ടറായുള്ള എക്‌സാലോജിക് എന്ന കമ്പനിക്ക് സ്പ്രിംഗഌ ഇടപാടുമായി ബന്ധമുണ്ടോയെന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്ന് പിടി തോമസ് ആവശ്യപ്പെട്ടു. എക്‌സാലോജികിന്റെ അക്കൗണ്ട് മരവിപ്പിച്ച നിലയിലാണ്, ഇതാണ് സംശയത്തിന് ഇട നല്‍കുന്നതെന്നും പിടി തോമസ് പറഞ്ഞു. കൊച്ചിയിലാണ് പിടി തോമസ് വാര്‍ത്താ സമ്മേളനം നടത്തിയത്. കമ്പനിയുടെ വിശദാംശങ്ങള്‍ കാണാതായതുമായി ബന്ധപ്പെട്ട രേഖകളും പിടി തോമസ് വാര്‍ത്താ സമ്മേളനത്തില്‍ കൊണ്ടു വന്നിരുന്നു.

പിണറായി വിജയന്റെ മകള്‍ വീണ ബംഗലൂരു ആസ്ഥാനമായാണ് കമ്പനി നടത്തുന്നത്. 2014 മുതല്‍ നല്ലതായി പ്രവര്‍ത്തിക്കുന്നു എന്നാണ് ഇത് സംബന്ധിച്ച രേഖകള്‍ വ്യക്തമാക്കിയിരുന്നത്. എന്നാലിപ്പോള്‍ പെട്ടെന്ന് അക്കൗണ്ട് സസ്‌പെന്റ് ചെയ്തത നിലയിലാണ്. സ്പ്രിംക്ലര്‍ വിവാദവും ഇതുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്നും പിടി തോമസ് ആവശ്യപ്പെട്ടു.