എസ്.എഫ്.ഐ നേതാക്കളുടെ പി.എസ്.സി തട്ടിപ്പ്; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ നേതാക്കള്‍ പി.എസ്.സി കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡി.ജി.പിയുടെ ഉത്തരവ് അനുസരിച്ച് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ജിത്ത്,പ്രണവ്, നസീം എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതികള്‍ക്ക് സന്ദേശങ്ങള്‍ അയച്ച നമ്പറിന്റെ ഉടമകളും കേസില്‍ പ്രതികളാവും.

പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് വിപുലമായ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് പി.എസ്.സി പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. അഖില്‍ വധശ്രമക്കേസ് പ്രതികളായ നസീമും,ശിവരഞ്ജിത്തും,എസ്.എഫ്.ഐ പ്രവര്‍ത്തകനായ ഇവരുടെ സുഹൃത്ത് പ്രണവിനും പരീക്ഷാ സമയത്ത് പുറമെ നിന്നും സഹായം ലഭിച്ചതായി പിഎസ്‌സി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

SHARE