പി.എസ്.സി അധ്യക്ഷന്റെ ഭാര്യയുടെ യാത്രാചെലവ് വഹിക്കില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ഔദ്യോഗിക യാത്രകളില്‍ ഭാര്യയെ യാത്രാചെലവ് കൂടി സര്‍ക്കാര്‍ വഹിക്കണമെന്ന പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീറിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. മന്ത്രിമാര്‍ക്ക് ഇല്ലാത്ത ആനുകൂല്യം പി.എസ്.സി ചെയര്‍മാന് നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ കേരളത്തിലും നല്‍കണമെന്ന ചെയര്‍മാന്റെ വാദവും സര്‍ക്കാര്‍ അംഗീകരിച്ചില്ല.

പി.എസ്.സി അധ്യക്ഷന്‍മാരുടെ സമ്മേളനങ്ങള്‍ക്ക് ജീവിത പങ്കാളിക്ക് കൂടി ക്ഷണമുണ്ടാവാറുണ്ട്. ഇതിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നായിരുന്നു പി.എസ്.സി ചെയര്‍മാന്‍ ആവശ്യപ്പെട്ടത്.

SHARE