ബി.ജെ.പി പ്രവര്‍ത്തകരെ സാക്ഷിയാക്കി മോദിയുടെ പ്രസംഗത്തിനിടെ പ്രതിഷേധമുയര്‍ത്തി ഒരാള്‍

ദല്‍ഹിയിലെ തെരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി മൈതാനത്ത് പ്രസംഗിക്കവേ അത്രയും വരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിയില്‍ നിന്ന് പ്രതിഷേധമുയര്‍ത്തി ഒരാള്‍. രണ്ട് ലക്ഷത്തോളം പ്രവര്‍ത്തകര്‍ പങ്കെടുത്തെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. ഇത്രയും ആളുകള്‍ക്കിടയില്‍ നിന്നാണ് പൗരത്വ നിയമം നടപ്പിലാക്കിയതിനെതിരെ ഇയാള്‍ പ്രതിഷേധിച്ചത്. പ്രതിഷേധിച്ചയാളെ പൊലീസ് യോഗത്തില്‍ നിന്ന് പുറത്താക്കി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ നടക്കുമ്പോഴാണ് പ്രധാനമന്ത്രി സംസാരിക്കുന്ന വേദിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മാത്രം പങ്കെടുത്ത പരിപാടിയില്‍ നിന്ന് പ്രതിഷേധ സ്വരം ഉയര്‍ന്നത്.

SHARE