പൗരത്വ നിയമ ഭേദഗതി;വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ ഏകോപിപ്പിക്കാന്‍ പുതിയ സംഘടന

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെ ഏകോപിപ്പിക്കാനായി പുതിയ സംഘടന. നാഷണല്‍ യങ്ങ് ഇന്ത്യ കോര്‍ഡിനേഷന്‍ ആന്റ് ക്യാമ്പയിന്‍ എന്നാണ് അറുപതിലേറെ വിദ്യാര്‍ത്ഥി സംഘടനകള്‍ അടങ്ങുന്ന കൂട്ടായ്മയുടെ പേര്. ജാമിയ മിലിയ സര്‍വ്വകലാശാലയിലും അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയിലും തുടങ്ങിയ പ്രതിഷേധങ്ങള്‍ രാജ്യത്തെ കാമ്പസുകള്‍ ഏറ്റെടുത്തിരുന്നു.

ഇന്ന് ഇന്ത്യയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഊര്‍ജമായത് വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളായിരുന്നു. പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള വിദ്യാര്‍ത്ഥി സമരങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് യങ്ങ് ഇന്ത്യ കോര്‍ഡിനേഷന്‍ ആന്റ് ക്യാമ്പയിന്റെ ലക്ഷ്യം. എസ്എഫ്‌ഐ, എഐഎസ്എഫ്, എന്‍എസ്‌യുഐ, ഐസ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍, വിവിധ ക്യാമ്പസുകളിലെ വിദ്യാര്‍ത്ഥി യൂണിയനുകള്‍ തുടങ്ങിയവ ഈ കൂട്ടായ്മയുടെ ഭാഗമാകും.

SHARE