പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച യുവാവിനെ കൊലപ്പെടുത്തി

ബീഹാറില്‍ പൗരത്വ ഭേദഗതിക്കതിരെ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത ബാഗ് നിര്‍മ്മാണ യൂണിറ്റ് തൊഴിലാളിയായ പതിനെട്ടുകാരന്‍ അമിര്‍ ഹന്‍സലെയെ കൊലപ്പെടുത്തിയ കേസില്‍ തീവ്ര ഹിന്ദു ഗ്രൂപ്പുകളിലെ അംഗങ്ങള്‍ അടക്കം ആറ് പേരെ ബിഹാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഹിന്ദു പുത്ര സംഘാതന്‍ അംഗമായ നാഗേഷ് സാമ്രാട്ട്, ഹിന്ദു സമജ് സംഘാതന്‍ അംഗമായ വികാസ് കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 21ന് നടന്ന പ്രതിഷേധത്തിനെതിരെ വര്‍ഗീയവികാരം അഴിച്ചുവിടുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് നാഗേഷും വികാസുമാണെന്ന് പൊലീസ് പറഞ്ഞു. കുറ്റകരമായ ഗൂഢാലോചന കൂടി ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

ഡിസംബര്‍ 21 ന് ആര്‍.ജെ.ഡി. പട്‌നയില്‍ സംഘടിപ്പിച്ച പൗരത്വനിയമത്തിനെതിരെയുള്ള പ്രതിഷേധ മാര്‍ച്ചിന് ശേഷമായിരുന്നു അമിര്‍ ഹന്‍സ്‌ലെയെ കാണാതായത്. പത്ത് ദിവസത്തിന് ശേഷം ഡിസംബര്‍ 31ന് അഴുകിയ നിലയിലായിരുന്നു ഫുല്‍വാരി ഷെരീഫ് പ്രദേശത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്.

SHARE