മ്യൂണിക് : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജര്‍മ്മന്‍ നഗരങ്ങളിലും പ്രതിഷേധം അലയടിക്കുന്നു.
ജര്‍മ്മനിയിലെ മ്യൂണിക് നഗര ഹൃദയത്തിലെ ഒഡിയോണ്സ് ചത്വരത്തില്‍ ഇവിടത്തെ ഇന്ത്യന്‍ സമൂഹം വീണ്ടും പ്രതിഷേധ സമരം സംഘടിപ്പിച്ചു.
പല ചരിത്ര സമരങ്ങള്‍ക്കും വേദി ആയിട്ടുണ്ട് ഈ ചത്വരം. നാസികള്‍ പടുത്തുയര്‍ത്തിയ ബിംബങ്ങളെ തച്ചുടച്ച ചരിത്രവും ഈ ചതുരത്തിന് ഉണ്ട്.
ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഭരണഘടനാവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ഇന്ത്യന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍, ഭാരതീയ നവനാസികള്ക്കെതിരെ ശബ്ദം ഉയര്‍ത്താന്‍ രാജ്യത്തിനൊപ്പം രാജ്യത്തിന്റെ പ്രതീക്ഷ ആയ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഞങ്ങളും കൂടെയുണ്ട് എന്ന് ഉറക്കെ പറയാനുള്ള സമരം.
ഈ നഗരത്തില്‍ മാത്രം ഈ വിഷയത്തില്‍ നടക്കുന്ന രണ്ടാമത്തെ സമരം ആണിത്. ഇനിയും തുടരും. ഗാന്ധിജിയുടെ, അംബേദ്കറുടെ ഇന്ത്യയെ ബാധിച്ച ഈ ഫാസിസ്റ്റ് ഗ്രഹണം നീങ്ങുന്നത് വരെ.