പ്രതിഷേധിക്കുന്നതിന് ചെന്നൈ ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍ക്ക് വിലക്ക്

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതിന് ചെന്നൈ ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍ക്ക് വിലക്ക്. കാമ്പസില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡീന്‍ താക്കീത് നല്‍കി. പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കുന്നുണ്ടെന്നും ഡീന്‍ താക്കീത് നല്‍കി.

പ്രതിഷേധങ്ങള്‍ കാമ്പസിന്റെ പാരമ്പര്യത്തിന് എതിരായതുകൊണ്ടാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് ഡീന്‍ നല്‍കുന്ന വിശദീകരണം.
ഡല്‍ഹി ജാമിഅ സര്‍വ്വകലാശാലയില്‍ നേരെ പൊലിസ് നടത്തിയ നരനായാട്ടാണ് രാജ്യമെങ്ങുമുള്ള ശക്തമായ പ്രതിഷേധത്തിന് തുടക്കമിട്ടത്. എന്നാല്‍ അതിന് ശേഷം രാജ്യമെങ്ങുമുള്ള കാമ്പസുകളില്‍ പ്രതിഷേധം ആളിപടര്‍ന്നിരുന്നു.

SHARE