പൗരത്വ ഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി ഒരു വൃദ്ധന്. പൗരത്വം തെളിയിക്കാന്‍ തന്റെ ഉപ്പൂപ്പ ഉപയോഗിച്ച കിണ്ടി മാത്രമേയുള്ളൂ എന്ന് പറഞ്ഞാണ് ഇദ്ദേഹത്തിന്റെ ഒറ്റയാള്‍ പോരാട്ടം. 1950 ല്‍ തന്റെ ഉപ്പൂപ്പ മൂത്രമൊഴിച്ച് വൃത്തിയാക്കാന്‍ ഉപയോഗിച്ച കിണ്ടിയാണിതെന്നും ഇത് വെച്ച് എനിക്ക് പൗരത്വം തരുമോ എന്നുമാണ് വൃദ്ധന് ചോദിക്കുന്നത്.