വാളയാര്‍ കേസില്‍ വനിതാ കമ്മീഷന്‍ എന്തിന് ഇടപെടണമെന്ന് ചോദിച്ച എം.സി ജോസഫൈനെതിരെ വന്‍ പ്രതിഷേധം

പാലക്കാട്: വാളയാര്‍ കേസില്‍ വനിതാ കമ്മീഷന്‍ എന്തിന് ഇടപെടണം എന്ന് ചോദിച്ച എം.സി.ജോസഫൈനെതിരെ വന്‍രോഷം ഉയരുന്നു. സോഷ്യല്‍ ലോകത്ത് പ്രതിഷേധത്തിന്റെ വലിയ ട്രോളുകളാണ് വനിതാകമ്മീഷനെതിരെ ഉയരുന്നത്. ചില കേസുകളില്‍ സജീവമാവുകയും മറ്റ് ചിലപ്പോള്‍ മൗനം പാലിക്കുകയും ചെയ്യുന്ന വനിതാ കമ്മീഷനെതിരെ മുന്‍പും രോഷമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ വാളയാര്‍ പോലെ കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ രാഷ്ട്രീയത്തനപ്പുറം രോഷമുയരുമ്പോഴാണ് ജോസഫൈന്റെ വിവാദ പരാമര്‍ശം.

പോക്‌സോ കേസ് വനിതാ കമ്മിഷന്‍ കൈകാര്യം ചെയ്യേണ്ടതല്ല എന്ന വാദമാണ് കമ്മിഷന്‍ മുന്നോട്ട് വയ്ക്കുന്നത്. കമ്മീഷനു മേല്‍ കുതിരകയറിയിട്ട് കാര്യമില്ല. സംഭവം ഉണ്ടായപ്പോള്‍ സ്ഥലം സന്ദര്‍ശിക്കാന്‍ തനിക്ക് സമയം ലഭിച്ചിരുന്നില്ല. പകരം കമ്മീഷന്‍ അംഗം അവിടെ എത്തിയിരുന്നു എന്നുമായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ വാദം.

SHARE