പൗരത്വഭേദഗതി നിയമത്തിനെതിരെ ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ പ്രതിഷേധമാര്‍ച്ച് നടന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആഹ്വാനമില്ലാതെ നൂറുകണക്കിന് ആളുകളാണ് പ്രതിഷേധമാര്‍ച്ചില്‍ അണിനിരന്നത്.
സ്ത്രീകളാണ് പ്രധാനമായും മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. കുട്ടികളും പുരുഷന്മാരും അടക്കം നിരവധി പേര്‍ ഇവര്‍ക്ക് പിന്തുണയുമായി മാര്‍ച്ചിലെത്തി. കുടുംബത്തെ ഓര്‍ത്തുള്ള ആശങ്കയാണ് പ്രതിഷേധവുമായി തെരുവിലിറക്കിയതെന്ന് മാര്‍ച്ചില്‍ പങ്കെടുത്ത പല സ്ത്രീകളും പ്രതികരിച്ചു.