യാത്ര നിരോധനം; ബന്ദിപ്പൂര്‍ സമരം അവസാനിപ്പിച്ചു

വയനാട് മൈസൂര്‍ 766 ദേശീയപാത ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള യാത്രാ നിരോധനത്തിനെതിരെ നടന്നുവന്ന യുവജന സമരം അവസാനിച്ചു.

മന്ത്രിമാരടക്കം സമരത്തിന് പിന്തുണ അര്‍പ്പിച്ച സാഹചര്യത്തിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. വിഷയത്തില്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും നിയമപോരാട്ടത്തിന് അഭിഭാഷകരെ ലഭ്യമാക്കുമെന്നും സമരക്കാര്‍ക്ക് ഉറപ്പുനല്‍കി.

വയനാട് എംപി രാഹുല്‍ ഗാന്ധിയും സമരത്തിനൊപ്പം നിലകൊണ്ടിരുന്നു. പന്ത്രണ്ടാം ദിവസമെത്തിയ പ്രക്ഷോഭത്തിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പിന്തുണ ഉറപ്പാക്കാനായെന്ന വിലയിരുത്തലിലാണ് സംയുക്ത സമര സമിതി. തുടര്‍ന്ന് ഇന്ന് ഗതാഗത മന്ത്രിയടക്കം സമരപ്പന്തലില്‍ നേരിട്ടെത്തി പിന്തുണ ആവര്‍ത്തിക്കുന്നതോടെയാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.

SHARE