പൗരത്വനിയമ ഭേദഗതിക്കെതിരെ വിദ്യാര്‍ത്ഥികള്‍ പരിപാടി നടത്തി; സകൂള്‍ പൂട്ടിച്ച് പൊലീസ്

കര്‍ണാടകയിലെ ബിദാര്‍ ജില്ലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പരിപാടി സംഘടിപ്പിച്ച സ്‌കൂള്‍ പൂട്ടിച്ച് പൊലീസ്. സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.പരിപാടി.ുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി പൊലാസ് പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയ്ക്ക് എതിരെ പ്രതിഷേധം രേഖപ്പെടുത്തി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് പരിപാടി അവതരിപ്പിച്ചത്. ഇതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സ്‌കൂള്‍ പൂട്ടി സീല്‍വെയ്ക്കുകയായിരുന്നു.സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ പൊലീസ് കേസെടുത്തതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

SHARE