നിര്‍മ്മാതാവ് ഷഫീര്‍ സേട്ട് അന്തരിച്ചു

തൃശൂര്‍: സിനിമ നിര്‍മ്മാതാവ് ഷഫീര്‍ സേട്ട് (44) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. ് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.

ആത്മകഥ, ചാപ്‌റ്റേഴ്‌സ്, ഒന്നും മിണ്ടാതെ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്. പരുന്ത്, കഥപറയുമ്പോള്‍ തുടങ്ങി ഏഴോളം ചിത്രങ്ങളില്‍ പ്രൊഡക്ഷന്‍ കണ്ട്രോളറായും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ: ഐഷ. മക്കള്‍: ദിയ ഖുല്‍ബാന്‍, ദയാല്‍ ഖുല്‍ബാന്‍. ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന് കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദില്‍ നടക്കും.

SHARE