കോവിഡ് പ്രതിസന്ധിയില്‍ പ്രതിരോധമേഖലയില്‍ പ്രതിപക്ഷത്തുനിന്നും മികവുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. കോവിഡ് പ്രതിരോധത്തില്‍ യോഗി സര്‍ക്കാര്‍ സ്വീകരിച്ച നയത്തെ ചോദ്യം ചെയ്താണ് പ്രിയങ്ക രംഗത്തെത്തിയത്. പരിശോധനയില്ലെങ്കില്‍ കോവിഡുമില്ലെന്ന പോളിസിയാണ് യോഗി സര്‍ക്കാരിന്റെ നയമെന്ന് പ്രിയങ്ക തുറന്നടിച്ചു. ബിജെപി സര്‍ക്കാര്‍ ഈ പോളിസി ജനങ്ങളെ ഇരുട്ടിലാക്കുന്നതാണെന്ന് അവര്‍ ടീറ്റ് ചെയ്തു.
കൊറോണയെ തടയല്‍ = പരമാവധി പരിശോധന എന്നതാണ് പൊതുതാല്പര്യം്.
‘ടെസ്റ്റിംഗ് ഇല്ല = കൊറോണ ഇല്ല’ എന്ന നയം പൊതുജനങ്ങളെ ഇരുട്ടിലാക്കുന്നതാണ്, ഇത് ഒരു ക്രിമിനല്‍ നടപടിയാണ്.
ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ഈ ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കില്‍ യുപി സര്‍ക്കാര്‍ അതിന് ഉത്തരം നല്‍കണം, കേസ് ഫയല്‍ ചെയ്യരുത്, പ്രിയങ്ക ട്വീറ്റ് ചെയ്തു. കോവിഡ് പരിശോധനക്കെതിരെ അഭിപ്രായം പറഞ്ഞ മുന്‍ ഐ.എ.എസ് ഓഫീസര്‍ക്കെതിരെ നടപടിയെടുത്തതിന്റെ എഫ്.ഐ.ആറും പ്രിയങ്ക ട്വിറ്ററില്‍ പങ്കുവച്ചു.
വ്യാപകമായി കോവിഡ് പരിശോധന നടത്തരുതെന്ന് യു.പി ചീഫ് സെക്രട്ടറി ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ഉദ്യോഗസ്ഥനെതിരെ സര്‍ക്കാര്‍ കേസെടുക്കുകയാണുണ്ടായത്. ഇതിനെ വിമര്‍ശിച്ചാണ് പ്രിയങ്ക രംഗത്തെത്തിയത്.
യോഗി സര്‍ക്കാറിന്റെ നടപിടക്കെതിരെ രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്കാ ഗാന്ധി പലകുറി രംഗത്തെത്തിയിട്ടുണ്ട്. ലോക്ക്ഡൗണില്‍ യുപിക്കാരായ കുടിയേറ്റ തൊഴിലാളികള്‍ വിവിധ സംസ്ഥാനങ്ങളില്‍ വെച്ച് മരണമടിയുന്നത് പതിവായതോടെ പ്രശ്നത്തില്‍ സര്‍ക്കാരുമായി പ്രിയങ്ക തുറന്ന പോരാട്ടം നടത്തിയിരുന്നു. തൊഴിലാളികള്‍ക്കായി 1000 ബസുകള്‍ ഏര്‍പ്പെടുത്തിയ പ്രിയങ്കയുടെ നടപടിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഇതിനുപിന്നാലെ യുപി കോണ്‍ഗ്രസ് അധ്യക്ഷനെ കേസില്‍ കുരുക്കി ജയിലിടച്ചിരിക്കുകയാണ്
യോഗി സര്‍ക്കാര്‍. വിചാരണ കൂടാതെയുള്ള പൊലീസ് തടങ്കലിനെതിരെ പ്രിയങ്ക സമര പരിപാടികളുമായി രംഗത്തെത്തിയിട്ടുണ്ട്.