മോദിക്ക് ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ താല്‍പര്യമില്ല : പ്രിയങ്ക ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദി സാധാരണക്കാരുമായി സംവദിക്കാനോ അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനോ താല്‍പര്യമില്ലാത്ത വ്യക്തിയാണെന്നും അദ്ദേഹം പ്രാധാന്യം നല്‍കുന്നത് കോര്‍പ്പറേറ്റുകളുമായി സംവദിക്കാനാണെന്നും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി പറഞ്ഞു. ഉത്തര്‍ പ്രദേശിലെ ബെഹ്‌റയ്ച്ചില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. മോദിയും കൂട്ടര്‍ക്കും സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലാന്‍ താല്‍പര്യമില്ല. മറിച്ച് ദളിതരെയും മുസ്‌ലിം വിഭാഗത്തെയും ഉപദ്രവിക്കുന്നതിലാണ് താല്‍പര്യം. ജനാധിപത്യത്തെ തകര്‍ക്കലാണ് അവരുടെ ലക്ഷ്യം. തെരഞ്ഞെടുപ്പില്‍ വികസനം, വിദ്യാഭ്യാസം, സ്ത്രീ സുരക്ഷ എന്നിവയാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍. എന്നാല്‍ ബിജെപി ജാതിയുടെയും മതത്തിന്റെയും പേരിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് പ്രിയങ്ക അഭിപ്രായപ്പെട്ടു.