ഒരു ലക്ഷം പേര്‍ക്ക് ഭരണഘടനയുടെ ആമുഖം അച്ചടിച്ച പുതുവത്സര കാര്‍ഡ് അയച്ച് പ്രിയങ്ക ഗാന്ധി

ഒരു ലക്ഷം പേര്‍ക്ക് ഭരണഘടന ആമുഖം അച്ചടിച്ച പുതുവത്സര കാര്‍ഡുകള്‍ അയച്ച് പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ എഴുത്തുകാര്‍, കവികള്‍, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രിയങ്ക ഗാന്ധിയുടെ ഒപ്പോടുകൂടിയാണ് കാര്‍ഡുകള്‍ അയക്കുന്നത്.

പൗരത്വ നിയമത്തിലൂടെ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ ഭരണഘടനയുടെ മൂല്യം വ്യക്തമാക്കുന്നതാണ് കാര്‍ഡുകളെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. വിവിധ പ്രക്ഷോഭ കേന്ദ്രങ്ങളില്‍ ഭരണഘടനയുടെ ആമുഖം പ്രിയങ്ക ഗാന്ധി വായിച്ചിരുന്നു.പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടേയും പരിക്കേറ്റവരുടേയും ബന്ധുക്കളെ പ്രിയങ്കാ ഗാന്ധി സന്ദര്‍ശിച്ചു.

SHARE