ബി.ജെ.പിയെ സഹായിക്കുന്നതിനെക്കാള്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്-പ്രിയങ്ക ഗാന്ധി

റായ്ബറേലി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് ബി.ജെ.പിയെ സഹായിക്കാനാണെന്ന എസ്.പി-ബി.എസ്.പി നേതാക്കളുടെ വിമര്‍ശനത്തിന് മറുപടിയുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബി.ജെ.പിയെ സഹായിക്കുന്നതിനേക്കാള്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്ന് പ്രിയങ്ക പറഞ്ഞു.

ബി.ജെ.പിയുടെ വിനാശകരമായ തത്വശാസ്ത്രത്തോട് പൊരുത്തപ്പെടാന്‍ ജീവിതത്തിലൊരിക്കലും തനിക്ക് കഴിയില്ല. ഉത്തര്‍പ്രദേശിലെ എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും ബി.ജെ.പിയുടെ വോട്ട് മാത്രമേ ചോര്‍ത്തുകയുള്ളൂ. തനിക്കത് വ്യക്തമാണെന്നും റായ്ബറേലിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പ്രിയങ്ക പറഞ്ഞു.

SHARE