ഇനിയും നമ്മള്‍ മിണ്ടാതിരുന്നാല്‍ അവര്‍ ഭരണഘടന ഇല്ലാതാക്കും; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

മോദി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസിന്റെ ഭാരത് ബച്ചാവോ റാലിയിലാണ് നരേന്ദ്ര മോദി സര്‍ക്കാരിനെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ വിമര്‍ശനം. ഇനിയും നമ്മള്‍ മിണ്ടാതിരുന്നാല്‍, നമ്മുടെ വിപ്ലകരമായ ഭരണഘടന നശിപ്പിക്കപ്പെടും. രാജ്യത്ത് ഭരണഘടനാ വിരുദ്ധ നിയമങ്ങള്‍ പാസാക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാരെന്ന് പ്രിയങ്ക ആരോപിച്ചു. നമ്മുടെ രാജ്യത്തിന്റെ വിഭജനത്തിന് തുടക്കം കുറിക്കും. ‘ഭാരത് ബച്ചാവോ’യിലൂടെ എന്താണ് നമ്മള്‍ ചെയ്യേണ്ടത്? ആരെയാണ് നമ്മുടെ രാജത്ത് നിന്നും നമ്മള്‍ പ്രതിരോധിക്കേണ്ടത്? സ്‌നേഹവും സമാധാനവും സാഹോദര്യവും കാത്തൂസൂക്ഷിക്കുന്ന രാജ്യമാണ് നമ്മുടേത്. അഹിംസയുടെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും രാഷ്ട്രമാണ് ഇന്ത്യ. നമ്മുടെ രാജ്യത്തെ സംരക്ഷിക്കേണ്ടതുണ്ട്.’ പ്രിയങ്ക പറഞ്ഞു.

ഇന്ത്യ ബലാത്സംഗക്കാരുടെ തലസ്ഥാനമായിരിക്കുന്നൂ എന്ന പ്രസ്താവനയില്‍ മാപ്പ് പറയണമെന്ന ബിജെപിയുടെ ആവശ്യത്തിനെതിരെ രൂക്ഷമായാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. ‘എന്റെ പേര് രാഹുല്‍ ഗാന്ധി എന്നാണ് മറിച്ച് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല. ഞാന്‍ സത്യത്തിനൊപ്പം നില്‍ക്കുന്നു രാഹുല്‍ പറഞ്ഞു.നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭിന്നിപ്പിക്കല്‍, വിനാശകരമായ നയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി കോണ്‍ഗ്രസ് നടത്തുന്ന ‘ഭാരത് ബച്ചാവോ’ റാലിയാണ് രാഹുലിന്റെ പ്രതികരണം.

പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലി വടക്കുകിഴക്കന്‍ മേഖലയിലും പശ്ചിമ ബംഗാളിലും സാമ്പത്തിക മാന്ദ്യവും രൂക്ഷമായ പ്രതിഷേധങ്ങള്‍ക്കിടെയാണ് പ്രതിഷേധ റാലി. പ്രതിഷേധത്തില്‍ നഗരത്തില്‍ നിന്ന് 50,000 ത്തിലധികം പേര്‍ പങ്കെടുക്കുന്നുണ്ട്.പാര്‍ട്ടിനേതാക്കളായ പ്രിയങ്ക ഗാന്ധി, പി ചിദംബരം, സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ, ഭൂപീന്ദര്‍ സിംഗ് ഹൂഡ തുടങ്ങിയവര്‍ റാലിയെ അഭിസംബോധന ചെയ്തു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, സോണിയ ഗാന്ധി എന്നിവരും റാലിയില്‍ പങ്കെടുക്കുന്നുണ്ട്.

SHARE