പ്രിയങ്ക ഗാന്ധിയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

ലോക്‌സഭാ തെഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനഘട്ടത്തിലേക്കടുക്കുമ്പോള്‍ ദേശീയ നേതാക്കള്‍ വീണ്ടും കേരളത്തിലേക്ക്. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിതത്തോടെ ശ്രദ്ധയാകര്‍ഷിച്ച വയനാട് മണ്ഡലത്തിലാണ് നാളെ രാഹുല്‍ഗാന്ധിയുടെ സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും ബിജെപി നേതാവും അമേഠിയിലെ രാഹുലിന്റെ എതിരാളിയുമായ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പ്രചരണത്തിനെത്തുക. വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ റോഡ് ഷോയിലും സ്മൃതി പങ്കെടുക്കും. മാനന്തവാടിയിലും അരീക്കോടും നിലമ്പൂരിലും തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രിയങ്കാ ഗാന്ധി പങ്കെടുക്കും