‘ഞങ്ങള്‍ ഭയപ്പെടില്ല, പ്രതിപക്ഷപാര്‍ട്ടികള്‍ നിശബ്ദരാണ്’; പ്രിയങ്ക ഗാന്ധി

ലഖ്‌നൗ: പൗരത്വഭേദഗതി നിയമത്തിനെതിരെ നിരന്തരം ശബ്ദമുയര്‍ത്തുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പൗരത്വ ഭേദഗതി നിയമത്തിനും, ദേശീയ പൗരത്വ രജിസ്‌ട്രേഷനും എതിരെ ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ മൗനം പാലിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു. കോണ്‍ഗ്രസിന്റെ 135ാം സ്ഥാപക ദിനമായ ഇന്ന് രാജ്യവ്യാപകമായി നടക്കുന്ന പതാക ജാഥയുടെ ഭാഗമായി യു.പിയില്‍ നടക്കുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നും തന്നെ സംസാരിക്കുന്നില്ല. അതുകൊണ്ട് തന്നെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്‍ആര്‍സിയും സിഎഎയും ഭരണഘടനാവിരുദ്ധമാണ്. രാജ്യം അപകടാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ പ്രതിപക്ഷപാര്‍ട്ടികള്‍ കാര്യമായി ശബ്ദമുയര്‍ത്തുന്നില്ല. ഞങ്ങള്‍ ഭയപ്പെടില്ല. നിരന്തരം പ്രതിഷേധിക്കും. സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു.

SHARE