ട്രംപിനെ സ്വീകരിക്കാന്‍ 100 കോടി ചെലവാക്കിയ കേന്ദ്രം തൊഴിലാളികളുടെ ട്രെയിന്‍ യാത്ര സൗജന്യമാകുന്നില്ല: രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തിരികെയെത്തിക്കാന്‍ കുടിയേറ്റത്തൊഴിലാളികളില്‍ നിന്ന് റെയില്‍വേ ടിക്കറ്റ് തുക ആവശ്യപ്പെട്ട കേന്ദ്ര നടപടിക്കെതിരെ രൂക്ഷ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ സ്വീകരിക്കാന്‍ 100 കോടി രൂപ ചെലവാക്കുന്ന രാജ്യത്താണ് ജന്മനാട്ടിലേക്ക് മടങ്ങാന്‍ കുടിയേറ്റത്തൊഴിലാളികള്‍ക്ക് പണം നല്‍കേണ്ടി വരുന്നത്. 151 കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ റെയില്‍വേയ്ക്ക് എന്ത് കൊണ്ടാണ് കുടിയേറ്റ തൊഴിലാളികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാന്‍ സാധിക്കാത്തതെന്ന് പ്രിയങ്ക ചോദിച്ചു.

അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ ആവശ്യക്കാരായ മുഴുവന്‍ തൊഴിലാളികളുടെയും നാട്ടിലേക്കുള്ള ട്രെയിന്‍ യാത്രാ ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്ക കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി കുറ്റുപ്പെടുത്തി രംഗത്തെത്തിയത്. തൊഴിലാളികളാണ് രാജ്യം നിര്‍മ്മിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

SHARE