പ്രിയങ്ക ഇഫക്ട്; കോണ്‍ഗ്രസില്‍ പത്തു ലക്ഷം പേര്‍ അംഗത്വമെടുത്തു

ന്യൂഡല്‍ഹി: പ്രിയങ്കരിയായി പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസില്‍ പ്രിയങ്കയുടെ കടന്നുവരവോടെ കോണ്‍ഗ്രസ് യു.പിയില്‍ വലിയ തോതില്‍ ശക്തിപ്പെട്ടിരിക്കുകയാണ്. പ്രിയങ്ക കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതിന് ശേഷം 10 ലക്ഷത്തോളം ബൂത്ത് തല പ്രവര്‍ത്തകരാണ് കോണ്‍ഗ്രസിലേക്ക് എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന്റെ ഡാറ്റ അനലിറ്റിക്സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരപ മാസം കൊണ്ടാണ് കോണ്‍ഗ്രസ് ഈ നേട്ടത്തിലെത്തിയതെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. മുന്‍പ് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് 150,000 പ്രവര്‍ത്തകരാണ് ഉണ്ടായിരുന്നത്. എന്നാല്‍ പ്രിയങ്ക എത്തിയതോടെ അത് 350,000 ആയി മാറിയെന്ന് ഡാറ്റ അനലിറ്റിക്സ് വിഭാഗത്തിന്റെ കണക്കുകള്‍ പറയുന്നു. തമിഴ്നാട്ടില്‍ പുതുതായി 250,000 ബൂത്ത് തല പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലേക്ക് ചേര്‍ന്നുവെന്നും കണക്കുണ്ട്. നാല് ആഴ്ചകള്‍ക്ക് മുന്‍പ് കോണ്‍ഗ്രസിന് പ്രവര്‍ത്തകരായിട്ടുണ്ടായിരുന്നത് 5.4 മില്യണ്‍ ആയിരുന്നു. ഇപ്പോഴത് 6.4 മില്യണ്‍ ആയെന്നും ഇക്കണോമിക്‌സ് െൈടമും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

തമിഴ്നാട്ടിലും കേരളത്തിലും പ്രയങ്കയുടെ കടന്നുവരവ് ശക്തമായ ആടിയുലച്ചിലാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും കോണ്‍ഗ്രസ് ഡാറ്റാ അനലിറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി പ്രവീണ്‍ ചക്രവര്‍ത്തി മാധ്യമങ്ങളോട് വെളിപ്പെടുത്തി.