പ്രിയങ്ക വാരണാസിയില്‍ മത്സരിക്കുമോ? രാഹുല്‍ ഗാന്ധി പറയുന്നു

ന്യൂഡല്‍ഹി: വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കുമോ എന്നായിരുന്നു രാഹുല്‍ ഗാന്ധി നേരിട്ട ചോദ്യം. അക്കാര്യം നിങ്ങള്‍ക്ക് സസ്‌പെന്‍സ് ആയി വിട്ടിരിക്കുന്നുവെന്നായിരുന്നു രാഹുല്‍ പ്രമുഖ ദേശീയ ചാനലിനു നല്‍കിയ മറുപടി. സസ്‌പെന്‍സ് എപ്പോഴും ഒരു ചീത്ത കാര്യമല്ല, ഞാന്‍ അത് സ്ഥിരീകരിക്കുകയോ തള്ളുകയോ ചെയ്യുന്നില്ല-രാഹുല്‍ ഗാന്ധി പറഞ്ഞു.

അവസാന ഘട്ടമായ മെയ് 19നാണ് വാരണാസിയിലെ വോട്ടെടുപ്പ്. പ്രിയങ്ക മത്സരിക്കുന്ന കാര്യം ഔദ്യോഗികമായി ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും എന്നാല്‍ ഇക്കാര്യം തള്ളിക്കളയാനാവില്ലെന്നുമാണ് ഹൈക്കമാന്റ് വ്യക്തമാക്കുന്നത്. രാജ്‌നാഥ് സിങ്ങിന്റെ മണ്ഡലമായ ലഖ്‌നൗവിലടക്കം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടും വാരണാസി ഒഴിച്ചിട്ടത് പ്രയങ്കയുടെ സാധ്യതകളെ വര്‍ധിപ്പിക്കുന്നു.