പ്രിയദര്‍ശന്റെ സിലസമയങ്ങളില്‍ സിനിമ ട്രെയിലര്‍ പുറത്തിറങ്ങി

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പ്രിയദര്‍ശന്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പ്രിയന്‍ സംവിധാനം ചെയ്ത സിലസമയങ്ങളില്‍ എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലറാണ് ചൊവ്വാഴ്ച പുറത്തിറങ്ങിയത്. പ്രകാശ് രാജ്, ശ്രിയ റെഡ്ഡി, അശോക് സെല്‍വന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഡിസംബറില്‍ തീയറ്ററുകളില്‍ എത്തും.

കാഞ്ചീവരത്തിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പരീക്ഷണ ചിത്രമാണ് സിലസമയങ്ങളില്‍. പ്രഭുദേവയും സംവിധായകന്‍ എഎല്‍ വിജയ്യും ചേര്‍ന്നാണ് സില സമയമങ്ങളില്‍ നിര്‍മ്മിച്ചിരിക്കുന്നത്. സമീര്‍ താഹിറാണ് ക്യാമറ. ഇളയരാജ് സംഗീതം നല്‍കി.

ചിത്രം നേരത്തെ ജിയോ മാമി ചലച്ചിത്രമേളയിലും മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

img_0228_15140ഒരു ലാബില്‍ എച്ച്‌‍ഐവി പരിശോധനാ ഫലം കാത്തിരിക്കുന്ന പത്തു ആളുകളിലൂടെയാണ് ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്. ഒരു ലാബില്‍ രക്തസാമ്പിള്‍ നല്‍കി റിസല്‍ട്ട് കാത്തിരിക്കുന്ന ഇവര്‍ക്കിടയിലെ പിരിമുറക്കവും ഇതിലൊരാള്‍ക്ക് എയ്ഡ്സ് ഉണ്ടെന്ന ഊഹാപോഹവുമൊക്കെയാണ് സില സമയങ്ങളില്‍. പ്രധാനപെട്ട ഫിലിം ഫെസ്റ്റിവലുകളിലൊക്കെ ചിത്രം എത്തിക്കാനും പ്രിയന് പദ്ധതിയുണ്ട്.