‘മാണിക്യ മലരായ പൂവി’; പ്രിയ വാരിയര്‍ സുപ്രീംകോടതിയെ സമീപിച്ചു

കൊച്ചി: ഒരു അഡാര്‍ ലവ്വിലെ മാണിക്ക്യാ മലരായ പൂവി എന്ന ഗാനത്തിനെതിരെ കേസ് കൊടുത്തത് റദ്ദാക്കണമെന്നാഴശ്യപ്പെട്ട് നായിക പ്രിയാ വാര്യര്‍ സുപ്രിം കോടതിയെ സമീപിച്ചു. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ തെലങ്കാന പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാണു പ്രിയയുടെ ആവശ്യം. കേസ് അഭിപ്രായ സ്വാതന്ത്യത്തെ ഹനിക്കുന്നുവെന്ന് പ്രിയ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. പ്രിയയ്ക്കു പുറമേ, സംവിധായകന്‍ ഒമര്‍ ലുലുവും കോടതിയെ സമീപിച്ചിട്ടുണ്ട്. വിഷയത്തില്‍ ഒമറിനു തെലങ്കാന പൊലീസ് നോട്ടീസ് അയച്ചിരുന്നു.

‘മാണിക്യമലരായ പൂവി’ എന്നുതുടങ്ങുന്ന മാപ്പിളപ്പാട്ടു ഇസ്‌ലാമിനെ അധിക്ഷേപിക്കുന്നതാണെന്നായിരുന്നു ആരോപണം.
പാട്ട് ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തുമ്പോള്‍ അര്‍ഥം മാറുന്നുവെന്നും പരാതിയുണ്ട്.

പി.എം.എ. ജബ്ബാറിന്റെ വരികള്‍ക്കു തലശ്ശേരി റഫീഖ് ഈണം നല്‍കി എരഞ്ഞോളി മൂസ ആലപിച്ച മാപ്പിളപ്പാട്ടാണിത്. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസന്‍ പുനരാവിഷ്‌കരിച്ച പാട്ടാണ് ഇപ്പോള്‍ വൈറലായത്.

SHARE