പ്രിയാ വാര്യര്‍ നായികയായ മഞ്ചിന്റെ പരസ്യം കമ്പനി പിന്‍വലിച്ചു

മലയാള നടി പ്രിയാ വാര്യര്‍ നായികയായ മഞ്ചിന്റെ പരസ്യം കമ്പനി പിന്‍വലിച്ചു. പ്രിയയുടെ അഭിനയത്തില്‍ നിര്‍മാതാക്കള്‍ തൃപ്തരല്ലാത്തതിനാലാണ് പരസ്യം പിന്‍വലിക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ച് എന്നാണ് റിപ്പോര്‍ട്ടുകള്‍. പരസ്യ ചിത്രീകരണ സമയത്ത് മുപ്പത്തിയഞ്ചോളം റീ ടേക്കുകള്‍ പരസ്യത്തിനായി എടുക്കേണ്ടിവന്നുവെന്നും പരസ്യത്തിന്റെ നിര്‍മാതാക്കളോടടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു. കണ്ണിറുക്കല്‍ വൈറലായെങ്കിലും അഭിനയത്തില്‍ പ്രിയാ വാര്യര്‍ക്ക് തിരിച്ചടിയേല്‍ക്കുന്നുവെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

Watch Video: 

ഇന്‍ഫ്ലുവന്‍സര്‍ മാര്‍ക്കറ്റിങിലേക്ക് ചുവടുവെച്ചതിനെ തുടര്‍ന്നാണ് വന്‍കിട കമ്പനിയായ നെസ്‌ലെയുടെ ഉല്‍പ്പന്നമായ മഞ്ചിന്റെ പരസ്യത്തില്‍ അഭിനായിക്കാന്‍ പ്രിയ വാര്യര്‍ക്ക് അവസരം ലഭിച്ചത്. വിവിധ ഭാഷകളിലായി പുറത്തുവന്ന ചിത്രത്തിന് 20 ലക്ഷം രൂപയാണ് പ്രിയ പ്രതിഫലമായി ഈടാക്കിയത്. എന്നാല്‍ ഇത്രയും വലിയ തുക പ്രതിഫലം വാങ്ങിയിട്ടും നിര്‍മാതാക്കള്‍ പ്രതീക്ഷിച്ച ഫലമുണ്ടായില്ലെന്ന് മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ പരസ്യത്തിന് വന്‍ ട്രോളും ഏല്‍കേണ്ടി വന്നു.

ഒവര്‍ ലുലു സംവിധാനം നിര്‍വഹിക്കുന്ന ‘ഒരു അഡാറ് ലൗ’ എന്ന പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാന രംഗത്തിലെ കണ്ണിറുക്കലിലൂടെയാണ് പ്രിയ പ്രശസ്തയാകുന്നത്. ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഗാനങ്ങളിലൊന്നായി മാണിക്യമലരായ പൂവി എന്ന മാറിയതോടെ ലോകത്തിന്റെ ശ്രദ്ധ നേടുകയായിരുന്നു നടി പ്രിയാ വാര്യര്‍.

Watch Video: