പ്രമുഖ ടെലിവിഷന്‍ അവതാരകയെ മരിച്ച നിലയില്‍ കണ്ടെത്തി

ഡല്‍ഹി: ടെലിവിഷന്‍ അവതാരക പ്രിയ ജൂനേജയെ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെയാണ് പ്രിയയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ഈസ്റ്റ് ഡല്‍ഹിയിലെ വീട്ടിലാണ് പ്രിയ താമസിച്ചിരുന്നത്.

പ്രിയയെ കാണാതായതോടെയാണ് മാതാപിതാക്കള്‍ റൂമിലെത്തിയത്. തുടര്‍ന്ന് കിടപ്പുമുറിയിലെ ഫാനില്‍ കെട്ടി തൂങ്ങിയ നിലയില്‍ പ്രിയയെ കണ്ടെത്തുകയായിരുന്നു. സ്വയം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യപ്രവര്‍ത്തകരെത്തി പരിശോധിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

രാജ്യമാകെ കോവിഡ് വ്യാപിച്ച സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രിയയ്ക്ക് ജോലി കുറവായിരുന്നു. ഇതോടെ വരുമാനവും കുറഞ്ഞതിനാല്‍ പ്രിയ സമ്മര്‍ദ്ദത്തിലായിരുന്നു. ഇത് ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടെലിവിഷന്‍ ചാനലുകളില്‍ വിനോദപരിപാടികള്‍ അവതരിപ്പിച്ചാണ് പ്രിയ പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് വാര്‍ത്താ അവതാരകയായും ജോലി ചെയ്തിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ജോലി കുറവായതോടെ സ്വന്തമായി ഒരു യൂട്യൂബ് ചാനലും പ്രിയ ആരംഭിച്ചിരുന്നു.

SHARE