സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു. വൈകിട്ട് ആറു വരെയാണ് സമരം. ബസ് ചാര്‍ജ്ജ് വര്‍ധനവ് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പണിമുടക്കിന് ആഹ്വാനം ചെയ്തത്. അതേസമയം സമരത്തില്‍ പങ്കെടുക്കില്ലെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. ഡീസല്‍ വിലവര്‍ധനക്ക് ആനുപാതികമായി ചാര്‍ജ്ജ് വര്‍ധിപ്പിക്കുക, ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക തുടങ്ങിയവയാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍.

SHARE