നാളെ മുതല്‍ അന്തര്‍സംസ്ഥാന സ്വകാര്യ ബസ് സര്‍വീസുകള്‍ ഉണ്ടായിരിക്കില്ലെന്ന് ഇന്റര്‍ സ്‌റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍.
സ്വകാര്യ ബസ് വ്യവസായത്തെ തകര്‍ക്കുന്ന നടപടികളാണ് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
ഓരോ ദിവസവും പിഴയായി പതിനായിരം രൂപയോളം ബസുകളില്‍ നിന്ന് ഈടാക്കുന്നതെന്നും ഇതര സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത ബസുകള്‍ കേരളത്തില്‍ നികുതി അടക്കാതെ പ്രതിഷേധിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് വേണ്ടി പരാതി പരിഹാര സെല്‍ രൂപീകരണവും ജീവനക്കാര്‍ക്കുള്ള പരിശീലനവും ഉറപ്പ് വരുത്തുമെന്ന് പറഞ്ഞിട്ടും സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചില്ലെന്നും മനോജ് പടിക്കല്‍ കുറ്റപ്പെടുത്തി.