അന്തര്‍ സംസ്ഥാന സ്വകാര്യബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ഗതാഗത സെക്രട്ടറിയുമായി ബസ്സ് ഉടമകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ‘കല്ലട’ ബസില്‍ നിരന്തരമായി പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ബസ്സുകളില്‍ റെയ്ഡുകള്‍ നടത്തുന്നതില്‍ പ്രതിഷേധിച്ചായിരുന്നു സ്വകാര്യബസ് സമരം.

ഗതാഗതവകുപ്പ് ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്ന പേരില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതോടെ അന്തര്‍ സംസ്ഥാന ബസുകള്‍ നിരവധി നിയമ ലംഘനങ്ങള്‍ നടത്തുവെന്ന് കണ്ടെത്തി പിഴ ചുമത്തുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി അനധികൃതമായി പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ബസുടമകളുടെ സമരം.