സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്നുമുതല്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്നുമുതല്‍ സ്വകാര്യ ബസുകള്‍ ഓടുന്നത് നിര്‍ത്തിവെക്കുന്നു. ഇന്ധന വിലയിലെ അടിക്കടിയുള്ള വര്‍ധനവും കോവിഡ് കാരണമുള്ള ആളില്ലായ്മയുമാണ് സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ കാരണം. ബസ്സുടമകളുടെ സംയുക്ത സമിതികള്‍ ഏകോപിച്ചാണ് തീരുമാനം കൈക്കൊണ്ടത്.

കോവിഡ് കാരണം യാത്രക്കാര്‍ കുറവായതിനാല്‍ കിലോമീറ്റര്‍ പരിധി കുറച്ചുള്ള നിരക്കു വര്‍ധന ഏര്‍പെടുത്തിയിരുന്നു. എന്നാല്‍ ഇത് സര്‍വീസുകളെ ലാഭത്തിലെത്താന്‍ സഹായിക്കുന്നില്ല. അതോടൊപ്പം ഇന്ധനവില വര്‍ധന കൂടി വന്നതോടെ ജീവനക്കാര്‍ക്ക് ഇരുട്ടടിയായി.

നിലവില്‍ സംസ്ഥാനത്തെ പല സ്ഥലങ്ങളിലും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. അതുമൂലം ഈ പ്രദേശങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യവുമുണ്ട്.

SHARE