കോഴിക്കോട് സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടം; ബസ്സിനടിയില്‍പ്പെട്ട് വിദ്യാര്‍ത്ഥിയുടെ കാല്‍ ചതഞ്ഞു

കോഴിക്കോട് സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടത്തില്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം.അപകടത്തില്‍ ഒന്‍പതാം ക്ലാസുകാരിയുടെ കാലിന് പരിക്കേറ്റു.

നന്മണ്ട 14 ഇല്ലത്ത് വടക്കേയിലെ ദിലീപ് കുമാറിന്റെ മകള്‍ നേഹയ്ക്കാണ് പരിക്കേറ്റത്. സ്‌കൂള്‍ വിട്ട ശേഷം ബസ്സില്‍ കയറാന്‍ വിദ്യാര്‍ത്ഥികള്‍ വരിനിന്നതാണ്. എന്നാല്‍ കുട്ടികള്‍ ബസ്സില്‍ കയറാതിരിക്കാന്‍ യുനൈറ്റഡ് ബസ്സ് നടുറോഡിലാണ് നിര്‍ത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.

കുട്ടികള്‍ ബസ്സിനടുത്തേക്ക് കൂട്ടമായി ഓടി അടുത്തു. അതിനിടയില്‍ യുനൈറ്റഡ് മുന്നോട്ടെടുത്തതോടെ നേഹ ബസ്സിനടിയില്‍ പെടുകയായിരുന്നു. കാല്‍മുട്ടിന് താഴെ ചതഞ്ഞുപോയ നേഹയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി.

SHARE